image

15 Sep 2022 11:33 PM GMT

Corporates

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം: 12 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെന്ന് സിഎംഐഇ

MyFin Desk

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം: 12 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെന്ന് സിഎംഐഇ
X

Summary

രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഓഗസ്റ്റില്‍ 8.3 ശതമാനമായി ഉയര്‍ന്നുവെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ). കഴിഞ്ഞ 12 വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ ഇത് ഉയര്‍ന്ന നിരക്കാണെന്നും സിഎംഐഇ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴില്‍ വിപണിയില്‍ നിന്നും 2.1 ദശലക്ഷം അവസരങ്ങള്‍ ഇല്ലാതായിയെന്നും സിഎംഐഇയുടെ റിപ്പോര്‍ട്ടിലുണ്ട്. ഉയര്‍ന്ന ശമ്പളമുള്ള തസ്തികകള്‍ കുറഞ്ഞതാണ് ഇതിന് കാരണം. 'ഓഗസ്റ്റില്‍ ഇന്ത്യയുടെ തൊഴില്‍ ശക്തി നാല് ദശലക്ഷം വര്‍ധിച്ച് 430 ദശലക്ഷത്തിലെത്തി. എന്നാല്‍ തൊഴില്‍ വിപണിയില്‍ 2.1 […]


രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഓഗസ്റ്റില്‍ 8.3 ശതമാനമായി ഉയര്‍ന്നുവെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ). കഴിഞ്ഞ 12 വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ ഇത് ഉയര്‍ന്ന നിരക്കാണെന്നും സിഎംഐഇ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴില്‍ വിപണിയില്‍ നിന്നും 2.1 ദശലക്ഷം അവസരങ്ങള്‍ ഇല്ലാതായിയെന്നും സിഎംഐഇയുടെ റിപ്പോര്‍ട്ടിലുണ്ട്. ഉയര്‍ന്ന ശമ്പളമുള്ള തസ്തികകള്‍ കുറഞ്ഞതാണ് ഇതിന് കാരണം.

'ഓഗസ്റ്റില്‍ ഇന്ത്യയുടെ തൊഴില്‍ ശക്തി നാല് ദശലക്ഷം വര്‍ധിച്ച് 430 ദശലക്ഷത്തിലെത്തി. എന്നാല്‍ തൊഴില്‍ വിപണിയില്‍ 2.1 ദശലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതായി. തല്‍ഫലമായി, തൊഴിലില്ലാത്തവരുടെ എണ്ണം ജൂലൈയില്‍ 29 ദശലക്ഷത്തില്‍ നിന്ന് 6.6 ദശലക്ഷം വര്‍ധിച്ച് ഓഗസ്റ്റില്‍ 35.6 ദശലക്ഷമായി," സിഎംഐഇയുടെ പ്രതിവാര തൊഴില്‍ വിപണി വിശകലനത്തില്‍ വ്യക്തമാക്കുന്നു.

സിഎംഐഇയുടെ കണക്കനുസരിച്ച്, ഓഗസ്റ്റില്‍, മികച്ച ശമ്പളമുള്ള ജോലികളില്‍ 4.6 ദശലക്ഷത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ജൂലൈയിലെ 80.8 ദശലക്ഷത്തില്‍ നിന്ന് ഇത്തരം ജോലികള്‍ ഓഗസ്റ്റില്‍ 76.2 ദശലക്ഷമായി. 5.6% ഇടിവാണ് രേഖപ്പെടുത്തിയത്. സജീവമായി തൊഴില്‍ അന്വേഷിക്കുന്നവരെ കൃത്യമായി പ്രയോജനപ്പെടുത്താന്‍ രാജ്യത്തെ തൊഴില്‍ വിപണിയ്ക്ക് സാധിക്കുന്നില്ലെന്നും ഇത് തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിപ്പിച്ചുവെന്നും സിഎംഐഇ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.