13 Sept 2022 5:33 AM
Summary
റീട്ടെയില്‍ നിക്ഷേപകര്‍ക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുമായി പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക്. 610 ദിവസം കാലാവധിയുള്ള സ്‌കീമിന് 'ഇന്‍ഡ് ഉത്സവ് 610' എന്നാണ് പേര്. 6.10 ശതമാനം പലിശയാണ് നിക്ഷേപത്തിന് ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.25 ശതമാനം പലിശ ലഭിക്കും. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് (സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ്) 6.5 ശതമാനം പലിശയാണ് ലഭിക്കുകയെന്നും ഒക്ടോബര്‍ 31 വരെ മാത്രമേ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ ചേരാന്‍ സാധിക്കൂവെന്നും ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്. 'ഇന്‍ഡോ അസിസ്' ആപ്പ് […]
റീട്ടെയില്‍ നിക്ഷേപകര്‍ക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുമായി പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക്. 610 ദിവസം കാലാവധിയുള്ള സ്‌കീമിന് 'ഇന്‍ഡ് ഉത്സവ് 610' എന്നാണ് പേര്. 6.10 ശതമാനം പലിശയാണ് നിക്ഷേപത്തിന് ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.25 ശതമാനം പലിശ ലഭിക്കും. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് (സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ്) 6.5 ശതമാനം പലിശയാണ് ലഭിക്കുകയെന്നും ഒക്ടോബര്‍ 31 വരെ മാത്രമേ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ ചേരാന്‍ സാധിക്കൂവെന്നും ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്.
'ഇന്‍ഡോ അസിസ്' ആപ്പ് വഴിയും പ്രത്യേക നിക്ഷേപ പദ്ധതിയില്‍ അംഗമാകുവാന്‍ പറ്റുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ബാങ്ക് നിലവില്‍ 3 വര്‍ഷമോ 5 വര്‍ഷത്തില്‍ താഴെയോ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാരല്ലാത്തവര്‍ക്ക് 5.75 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.25 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാ നിരക്കില്‍ ഇന്ത്യന്‍ ബാങ്ക് അടുത്തിടെ വര്‍ധന വരുത്തിയിരുന്നു. 0.10 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ട്രഷറി ബില്ലുകളില്‍ മാനദണ്ഡമാക്കിയിട്ടുള്ള വായ്പാ നിരക്കുകളിലും (ടിബിഎല്‍ആര്‍) നാളെ മുതല്‍ പുതിയ വായ്പ നിരക്ക് ബാധകമാണ്.
ബാങ്കിന്റെ അസറ്റ് ലയബിലിറ്റി മാനേജ്‌മെന്റ് കമ്മിറ്റി (എഎല്‍സിഒ) ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്കുകള്‍ അവലോകനം ചെയ്യുകയും വിവിധ കാലയളവിലുടനീളം എംസിഎല്‍ആര്‍, ടിബിഎല്‍ആര്‍ എന്നിവയുടെ നിരക്കില്‍ വര്‍ധനവ് വരുത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെ ഒരു വര്‍ഷ കാലാവധിയുള്ള എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകള്‍ക്ക് 7.75 ശതമാനമായിരിക്കും പലിശ. നേരത്തെ ഇത് 7.65 ശതമാനമായിരുന്നു. ആറ് മാസം കാലാവധിയുള്ള എംസിഎല്‍ആര്‍ വായ്പകള്‍ക്ക് ഇതോടെ 6.95 ശതമാനം മുതല്‍ 7.60 ശതമാനം വരെയാകും പലിശ. ടിബിഎല്‍ആര്‍ വായ്പകള്‍ക്ക് 5.55 ശതമാനം മുതല്‍ 6.20 ശതമാനം വരെയാകും പലിശ നിരക്ക്.