10 Sep 2022 5:30 AM GMT
Summary
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, പോളിസ്റ്റർ ചിപ്പുകൾ, നൂലുകൾ എന്നിവയുടെ നിർമാതാക്കളായ ശുഭ ലക്ഷ്മി പോളിസ്റ്റർസ് ലിമിറ്റഡിന്റെ ഓഹരികൾ 1,592 കോടി രൂപയ്ക്ക് ഏറ്റെടുക്കും. കമ്പനിയുടെ ഉപസ്ഥാപനമായ റിലയൻസ് പെട്രോളിയം റീട്ടെയിൽ ലിമിറ്റഡാണ് ഏറ്റെടുക്കുന്നത്. ഈ കരാർ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെയും (സിസിഐ) ശുഭ ലക്ഷ്മി പോളിസ്റ്റർസ് ലിമിറ്റഡിനും, ശുഭ ലക്ഷ്മി ടെക്സ്ടൈൽസിനും, വായ്പ നൽകുന്നവരുടെയും അംഗീകാരത്തിന് വിധേയമാണ്. ഈ ഏറ്റെടുക്കൽ റിലയൻസിന്റെ വസ്ത്ര നിർമാണ രംഗം കൂടുതൽ ശക്തിപെടുന്നതിനു സഹായിക്കും. ശുഭ ലക്ഷ്മി പോളിസ്റ്റർസ് ലിമിറ്റഡിന് 2019 ,2020 , 2021 എന്നി […]
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, പോളിസ്റ്റർ ചിപ്പുകൾ, നൂലുകൾ എന്നിവയുടെ നിർമാതാക്കളായ ശുഭ ലക്ഷ്മി പോളിസ്റ്റർസ് ലിമിറ്റഡിന്റെ ഓഹരികൾ 1,592 കോടി രൂപയ്ക്ക് ഏറ്റെടുക്കും.
കമ്പനിയുടെ ഉപസ്ഥാപനമായ റിലയൻസ് പെട്രോളിയം റീട്ടെയിൽ ലിമിറ്റഡാണ് ഏറ്റെടുക്കുന്നത്. ഈ കരാർ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെയും (സിസിഐ) ശുഭ ലക്ഷ്മി പോളിസ്റ്റർസ് ലിമിറ്റഡിനും, ശുഭ ലക്ഷ്മി ടെക്സ്ടൈൽസിനും, വായ്പ നൽകുന്നവരുടെയും അംഗീകാരത്തിന് വിധേയമാണ്. ഈ ഏറ്റെടുക്കൽ റിലയൻസിന്റെ വസ്ത്ര നിർമാണ രംഗം കൂടുതൽ ശക്തിപെടുന്നതിനു സഹായിക്കും.
ശുഭ ലക്ഷ്മി പോളിസ്റ്റർസ് ലിമിറ്റഡിന് 2019 ,2020 , 2021 എന്നി വർഷങ്ങളിൽ യഥാക്രമം 2,702.50 കോടി രൂപ, 2249 .08 കോടി രൂപ, 1768 .39 കോടി രൂപ വിറ്റുവരവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ശുഭ ലക്ഷ്മി ടെക്സിനു യഥാക്രമം 337.02 കോടി രൂപ, 338 കോടി രൂപ, 267 .40 കോടി രൂപയാണ് വിറ്റുവരവ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.