image

10 Sep 2022 4:49 AM GMT

Lifestyle

ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന വ്യാപാര കരാറുകൾ ഉണ്ടാകും:ഗോയൽ

MyFin Desk

ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന വ്യാപാര കരാറുകൾ ഉണ്ടാകും:ഗോയൽ
X

Summary

ലോസ് എയ്ഞ്ചല്‍സ്: യുഎഇയുമായും ഓസ്ട്രേലിയയുമായും ഇന്ത്യ അടുത്തിടെ രണ്ട് വ്യാപാര കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും ഈ വര്‍ഷാവസാനത്തോടെ അത്തരം രണ്ട് കരാറുകള്‍ക്കായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ഈ മാസം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, അതേസമയം കരാറിനായി കാനഡയുമായുള്ള ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോസ് ഏഞ്ചല്‍സില്‍ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തവും […]


ലോസ് എയ്ഞ്ചല്‍സ്: യുഎഇയുമായും ഓസ്ട്രേലിയയുമായും ഇന്ത്യ അടുത്തിടെ രണ്ട് വ്യാപാര കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും ഈ വര്‍ഷാവസാനത്തോടെ അത്തരം രണ്ട് കരാറുകള്‍ക്കായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ഈ മാസം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, അതേസമയം കരാറിനായി കാനഡയുമായുള്ള ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോസ് ഏഞ്ചല്‍സില്‍ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തവും ശക്തിപ്പെടുത്താനാണ് ഇന്ത്യയുടെയും യുഎസിന്റെയും സര്‍ക്കാരുകള്‍ ആഗ്രഹിക്കുന്നതെന്നും യുഎസിലെ ജനങ്ങളുമായുള്ള ശക്തമായ ബന്ധം ബിസിനസ്സിലേക്കും സര്‍ക്കാരിലേക്കും അതിവേഗം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറാന്‍ പോകുകയാണ്, ഇന്ത്യയുടെ വളര്‍ച്ചാ സാധ്യത വാഗ്ദാനം ചെയ്യുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ പ്രവാസികളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ഗോയല്‍ വ്യക്തമാക്കി.
ഒരു സ്വതന്ത്ര വ്യാപാര കരാറിന് കീഴില്‍, രണ്ട് വ്യാപാര പങ്കാളികള്‍ അവര്‍ക്കിടയില്‍ വ്യാപാരം ചെയ്യുന്ന പരമാവധി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. മാത്രമല്ല, സേവനങ്ങളുമായി ബന്ധപ്പെട്ട് വ്യാപാരം വര്‍ധപ്പിക്കുന്നതിനും നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുമായി അവര്‍ മാനദണ്ഡങ്ങള്‍ ഉദാരമാക്കുകയും ചെയ്യും.