5 Sept 2022 12:18 PM IST
Summary
ഡെല്‍ഹി: കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 75,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് ആര്‍ഇസി ലിമിറ്റഡ് ഓഹരി ഉടമകളുടെ അനുമതി തേടും. പ്രമേയം പാസാക്കിയ തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍, ഒന്നോ അതിലധികമോ തവണകളായി കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ ധനം സമാഹരിക്കാന്‍ അനുമതി തേടിയത്. പുതുക്കിയ വായ്പാ പരിധിക്കുള്ളിലായിരിക്കും 75,000 കോടിയുടെ പരിധി. അനുമതി തേടുന്നതിനായി ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗം (എജിഎം) 2022 സെപ്റ്റംബര്‍ 16-ന് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഡെല്‍ഹി: കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 75,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് ആര്‍ഇസി ലിമിറ്റഡ് ഓഹരി ഉടമകളുടെ അനുമതി തേടും. പ്രമേയം പാസാക്കിയ തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍, ഒന്നോ അതിലധികമോ തവണകളായി കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ ധനം സമാഹരിക്കാന്‍ അനുമതി തേടിയത്.
പുതുക്കിയ വായ്പാ പരിധിക്കുള്ളിലായിരിക്കും 75,000 കോടിയുടെ പരിധി. അനുമതി തേടുന്നതിനായി ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗം (എജിഎം) 2022 സെപ്റ്റംബര്‍ 16-ന് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.