image

5 Sep 2022 1:28 AM GMT

Banking

എല്ലാ ഓണ്‍ലൈന്‍ പര്‍ച്ചേസിനും 5 % കാഷ് ബാക്ക്, എസ്ബിഐ ഡിജി കാർഡ്

MyFin Desk

എല്ലാ ഓണ്‍ലൈന്‍ പര്‍ച്ചേസിനും 5 % കാഷ് ബാക്ക്, എസ്ബിഐ ഡിജി കാർഡ്
X

Summary

എസ് ബി ഐ കാര്‍ഡ്‌സ് ഉപഭോക്താക്കള്‍ക്കായി ആദ്യമായി വിപണിയിലെത്തിച്ച് റിവാര്‍ഡ് പോയിന്റ് അധിഷ്ഠിത ഡിജിറ്റല്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ സാധനം വാങ്ങിയാല്‍ 5 ശതമാനം കാഷ് ബാക്ക് വാഗ്ദാനം. ഓരോ സ്‌റ്റേറ്റ്‌മെന്റ് കാലയളവിനും, അതായത് മാസത്തിൽ ഒരിക്കൽ, പരമാവധി 10,000 രൂപയായി ഇത് നിജപ്പെടുത്തിയിട്ടുണ്ട്. ഈ കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന എല്ലാ ഓണ്‍ലൈന്‍ പര്‍ച്ചേസിനും ഇത് ബാധകമാണ്. ഏത് സൈറ്റിലൂടെ സാധനം വാങ്ങുന്നു എന്ന നിയന്ത്രണം ഇവിടെ ഉണ്ടാവില്ലെന്ന് സാരം. ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോം ആയ 'എസ് ബി […]


എസ് ബി ഐ കാര്‍ഡ്‌സ് ഉപഭോക്താക്കള്‍ക്കായി ആദ്യമായി വിപണിയിലെത്തിച്ച് റിവാര്‍ഡ് പോയിന്റ് അധിഷ്ഠിത ഡിജിറ്റല്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ സാധനം വാങ്ങിയാല്‍ 5 ശതമാനം കാഷ് ബാക്ക് വാഗ്ദാനം. ഓരോ സ്‌റ്റേറ്റ്‌മെന്റ് കാലയളവിനും, അതായത് മാസത്തിൽ ഒരിക്കൽ, പരമാവധി 10,000 രൂപയായി ഇത് നിജപ്പെടുത്തിയിട്ടുണ്ട്.

ഈ കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന എല്ലാ ഓണ്‍ലൈന്‍ പര്‍ച്ചേസിനും ഇത് ബാധകമാണ്. ഏത് സൈറ്റിലൂടെ സാധനം വാങ്ങുന്നു എന്ന നിയന്ത്രണം ഇവിടെ ഉണ്ടാവില്ലെന്ന് സാരം. ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോം ആയ 'എസ് ബി ഐ കാര്‍ഡ് സ്പ്രിന്റ്' വഴി ഈ ഡിജിറ്റല്‍ കാര്‍ഡിന് അപേക്ഷ നല്‍കാം. അതേസമയം ഓണ്‍ലൈന്‍ അല്ലാതെ നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് ഒരു ശതമാനം കാഷ്ബാക്കും വാഗ്ദാനം നല്‍കുന്നുണ്ട്.

റിവാര്‍ഡ് പോയിൻറിന് കാത്തിരിപ്പ് വേണ്ട, എസ്ബിഐയുടെ ഡിജി ക്രെഡിറ്റ് കാര്‍ഡ് വരുന്നു

സാധനം വാങ്ങി തൊട്ടടുത്ത ബില്‍ വരുന്നതിന്റെ രണ്ട് ദിവസം മുമ്പ് കാഷ് ബാക്ക് ബന്ധപ്പെട്ട എസ്ബി ഐ കാര്‍ഡ് അക്കൗണ്ടില്‍ എത്തും. കൂടാതെ വര്‍ഷം നാല് തവണ എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ സൗജന്യമായി ഉപയോഗിക്കാം. നാലു മാസത്തില്‍ ഒരു തവണയില്‍ കൂടുതല്‍ പാടില്ല എന്ന നിബന്ധനയുമുണ്ട്.