image

1 Sep 2022 5:06 AM GMT

Banking

കാംമ്പയെ റിലയന്‍സ് ഏറ്റെടുക്കും: ഇടപാട് 22 കോടി രൂപയ്ക്ക്

MyFin Desk

കാംമ്പയെ റിലയന്‍സ് ഏറ്റെടുക്കും: ഇടപാട് 22 കോടി രൂപയ്ക്ക്
X

Summary

ഡെല്‍ഹി: സോഫ്റ്റ്ഡ്രിങ്ക് ബ്രാന്‍ഡായ കാംമ്പയെ ഏറ്റെടുക്കുമെന്നറിയിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. എഫ്എംസിജി മേഖലയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഡെല്‍ഹി ആസ്ഥാനമായ പ്യുവര്‍ ഡ്രിങ്ക്‌സ് ഗ്രൂപ്പിന്റെ പ്രധാന ഉത്പന്നമാണ് കാംമ്പ. ഏകദേശം 22 കോടി രൂപയ്ക്കാണ് കാംമ്പയെ റിലയന്‍സ് ഏറ്റെടുക്കുന്നതെന്നും വരുന്ന ദീപാവലിയോടെ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ഉത്പന്നം മാര്‍ക്കറ്റില്‍ എത്തിക്കുമെന്നും സൂചനയുണ്ട്. ഏതാനും ദിവസം മുന്‍പ് നടന്ന റിലയന്‍സ് വാര്‍ഷിക പൊതു മീറ്റിംഗില്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് (ആര്‍ആര്‍വിഎല്‍) പുതിയ എഫ്എംസിജി ഉത്പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് ആര്‍ആര്‍വിഎല്‍ ഡയറക്ടര്‍ […]


ഡെല്‍ഹി: സോഫ്റ്റ്ഡ്രിങ്ക് ബ്രാന്‍ഡായ കാംമ്പയെ ഏറ്റെടുക്കുമെന്നറിയിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. എഫ്എംസിജി മേഖലയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഡെല്‍ഹി ആസ്ഥാനമായ പ്യുവര്‍ ഡ്രിങ്ക്‌സ് ഗ്രൂപ്പിന്റെ പ്രധാന ഉത്പന്നമാണ് കാംമ്പ. ഏകദേശം 22 കോടി രൂപയ്ക്കാണ് കാംമ്പയെ റിലയന്‍സ് ഏറ്റെടുക്കുന്നതെന്നും വരുന്ന ദീപാവലിയോടെ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ഉത്പന്നം മാര്‍ക്കറ്റില്‍ എത്തിക്കുമെന്നും സൂചനയുണ്ട്.
ഏതാനും ദിവസം മുന്‍പ് നടന്ന റിലയന്‍സ് വാര്‍ഷിക പൊതു മീറ്റിംഗില്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് (ആര്‍ആര്‍വിഎല്‍) പുതിയ എഫ്എംസിജി ഉത്പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് ആര്‍ആര്‍വിഎല്‍ ഡയറക്ടര്‍ ഇഷ അംബാനി അറിയിച്ചിരുന്നു.
1970ലാണ് പ്യുവര്‍ ഡ്രിങ്ക്‌സ് ഗ്രൂപ്പ് കാംമ്പ കോള എന്ന ബ്രാന്‍ഡ് ഇറക്കുന്നത്. രണ്ട് പതിറ്റാണ്ടോളം മികച്ച വില്‍പന ലഭിച്ചിരുന്നുവെങ്കിലും 90കളുടെ ആരംഭത്തില്‍ വിദേശ കമ്പനികളുടെ സോഫ്റ്റ് ഡ്രിങ്കുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിയതോടെ കാംമ്പയുടെ വില്‍പനയില്‍ ഇടിവ് സംഭവിച്ചു.
നിലവിലെ കണക്കുകള്‍ നോക്കിയാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് കാംമ്പയുടെ വില്‍പന നടക്കുന്നത്. 2020ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ കാര്‍ബണേറ്റഡ് ബിവറേജസ് മാര്‍ക്കറ്റിന്റെ ആകെ മൂല്യം 13,460 കോടി രൂപയോളം വരും. 2026-27 ഓടെ ഇത് 34,964 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷ.