Summary
ഡെല്‍ഹി: 4.43 ലക്ഷം കോടി രൂപ വിപണി മൂലധനത്തോടെ (എംക്യാപ്) അദാനി ട്രാന്‍സ്മിഷന്‍ ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ പട്ടികയില്‍ പ്രവേശിച്ചു. 4,43,034.65 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. റാങ്കിംഗില്‍ കമ്പനിക്ക് ഒമ്പതാം സ്ഥാനമാണ്. 17,85,412.57 കോടി രൂപ വിപണി മൂലധനവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവും മൂല്യമുള്ള ആഭ്യന്തര കമ്പനി. 11,75,140.94 കോടി രൂപയോടെ ടിസിഎസ്, 8,26,633.55 കോടി രൂപയോടെ എച്ച്ഡിഎഫ്സി ബാങ്ക് 6,28,296 കോടി രൂപയോടെ ഇന്‍ഫോസിസ് 6,24,756.32 കോടി രൂപയോടെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ […]
ഡെല്‍ഹി: 4.43 ലക്ഷം കോടി രൂപ വിപണി മൂലധനത്തോടെ (എംക്യാപ്) അദാനി ട്രാന്‍സ്മിഷന്‍ ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ പട്ടികയില്‍ പ്രവേശിച്ചു. 4,43,034.65 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. റാങ്കിംഗില്‍ കമ്പനിക്ക് ഒമ്പതാം സ്ഥാനമാണ്. 17,85,412.57 കോടി രൂപ വിപണി മൂലധനവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവും മൂല്യമുള്ള ആഭ്യന്തര കമ്പനി. 11,75,140.94 കോടി രൂപയോടെ ടിസിഎസ്, 8,26,633.55 കോടി രൂപയോടെ എച്ച്ഡിഎഫ്സി ബാങ്ക് 6,28,296 കോടി രൂപയോടെ ഇന്‍ഫോസിസ് 6,24,756.32 കോടി രൂപയോടെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ കമ്പനികള്‍ തൊട്ടുപിന്നിലുണ്ട്.
6,18,012.83 കോടി രൂപ വിപണി മൂല്യമുള്ള ഐസിഐസിഐ ബാങ്കാണ് റാങ്കിംഗില്‍ അടുത്തത്. പിന്നാലെ 4,74,030.75 കോടി രൂപയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, 4,44,189.03 കോടി രൂപയുമായി എച്ച്ഡിഎഫ്സി, 4,43,034.65 കോടി രൂപയുമായി അദാനി ട്രാന്‍സ്മിഷന്‍. 4,42,193.40 കോടി രൂപയുമായി ബജാജ് ഫിനാന്‍സ് എന്നീ കമ്പനികളുണ്ട്. ഇതോടെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ പട്ടികയില്‍ നിന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) പുറത്തായി. 4,26,020.22 കോടി രൂപയുമായി എല്‍ഐസി 11-ാം സ്ഥാനത്താണ്.