image

30 Aug 2022 5:27 AM

Fixed Deposit

അടിയന്തര വായ്പാ പദ്ധതി: ഗുണഭോക്താക്കളിൽ 83% സൂക്ഷ്മ സംരംഭങ്ങൾ

MyFin Desk

cibil
X

Summary

കൊച്ചി: അടിയന്തര വായ്പാ ഗാരണ്ടി പദ്ധതി (ഇസിഎൽജിഎസ്) പ്രയോജനപ്പെടുത്തിയവിൽ 83 ശതമാനവും സൂക്ഷ്മ സംരംഭങ്ങൾ. 2022 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ഈ  പദ്ധതിയിൽ വിതരണം ചെയ്ത 42.8 ശതമാനം ഫണ്ട് പൊതു മേഖലാ ബാങ്കുകളിൽ നിന്നായിരുന്നു.


കൊച്ചി: അടിയന്തര വായ്പാ ഗാരണ്ടി പദ്ധതി (ഇസിഎൽജിഎസ്) പ്രയോജനപ്പെടുത്തിയവിൽ 83 ശതമാനവും സൂക്ഷ്മ സംരംഭങ്ങൾ.

2022 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ഈ പദ്ധതിയിൽ വിതരണം ചെയ്ത 42.8 ശതമാനം ഫണ്ട് പൊതു മേഖലാ ബാങ്കുകളിൽ നിന്നായിരുന്നു. സ്വകാര്യ ബാങ്കുകളുടെ പങ്ക് 43.1 ശതമാനവുമായിരുന്നു. ഇസിഎൽജിഎസ് പദ്ധതിയുടെ 2022 മാർച്ച് വരെയുള്ള പ്രവർത്തനങ്ങളെ കുറിച്ച് ട്രാൻസ് യൂണിയൻ സിബിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

ഈ വിഭാഗത്തിലെ നിഷ്‌ക്രിയ ആസ്തി നിരക്ക് 4.8 ശതമാനമായിരുന്നു. കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യൻ ബിസിനസുകളെ സഹായിക്കുകയും, പകർച്ചവ്യാധി സമയത്തും അതിനുശേഷവും എംഎസ്എംഇകളുടെ പുനരുജ്ജീവനത്തിന് അടിയന്തര വായ്പാ ഗാരണ്ടി പദ്ധതി നടപ്പാക്കുകയും ചെയ്തു.

രാജ്യത്തിന്റെ എല്ലാ മേഖലകളിലും ബിസിനസ് തിരിച്ചു കൊണ്ടു വരാനും ചെറുകിട മേഖലയിലെ വായ്പാ നിഷ്‌ക്രിയ ആസ്തികൾ കുറക്കാനും പദ്ധതി സഹായിച്ചതായി ട്രാൻസ് യൂണിയൻ സിബിൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാർ പറഞ്ഞു.