image

29 Aug 2022 5:10 AM

Corporates

റിലയന്‍സ് സാമ്രാജ്യം: റീട്ടെയില്‍ ബിസിനസ് ഇഷ നയിക്കും, ജിയോ ആകാശ് അംബാനിയും

MyFin Desk

റിലയന്‍സ് സാമ്രാജ്യം: റീട്ടെയില്‍ ബിസിനസ് ഇഷ നയിക്കും, ജിയോ ആകാശ് അംബാനിയും
X

Summary

  മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ 5ജി സൊല്യൂഷനുകള്‍ക്ക് ക്വാല്‍കോമുമായി കൈകോര്‍ക്കുന്നു എന്നറിയിച്ച് മുകേഷ് അംബാനി. 5ജി സ്മാര്‍ട്ട്ഫോണുകളും ഗൂഗില്‍ ക്ലൗഡും വികസിപ്പിക്കുന്നതിനും കമ്പനി ഗൂഗിളുമായി സഹകരിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 45 ാമത് വാര്‍ഷിക ഷെയര്‍ഹോള്‍ഡര്‍മാരുടെ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നതാണ്.   റിലയന്‍സ് റീട്ടെയില്‍ ബിസിനസിന്റെ ലീഡറായി മകള്‍ ഇഷയെ മുകേഷ് അംബാനി അവതരിപ്പിച്ചു. ഗ്രൂപ്പിന്റെ ടെലികോം വിഭാഗമായ ജിയോയുടെ ചെയര്‍മാനായി മകന്‍ […]


മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ 5ജി സൊല്യൂഷനുകള്‍ക്ക് ക്വാല്‍കോമുമായി കൈകോര്‍ക്കുന്നു എന്നറിയിച്ച് മുകേഷ് അംബാനി. 5ജി സ്മാര്‍ട്ട്ഫോണുകളും ഗൂഗില്‍ ക്ലൗഡും വികസിപ്പിക്കുന്നതിനും കമ്പനി ഗൂഗിളുമായി സഹകരിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 45 ാമത് വാര്‍ഷിക ഷെയര്‍ഹോള്‍ഡര്‍മാരുടെ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നതാണ്.

റിലയന്‍സ് റീട്ടെയില്‍ ബിസിനസിന്റെ ലീഡറായി മകള്‍ ഇഷയെ മുകേഷ് അംബാനി അവതരിപ്പിച്ചു. ഗ്രൂപ്പിന്റെ ടെലികോം വിഭാഗമായ ജിയോയുടെ ചെയര്‍മാനായി മകന്‍ ആകാശിനെ നേരത്തെ 65 കാരനായ മുകേഷ് അംബാനി ചുമതലപ്പെടുത്തിയിരുന്നു.

പെട്രോകെമിക്കല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.