29 Aug 2022 6:20 AM GMT
Summary
കൊല്‍ക്കത്ത: 2023 സാമ്പത്തിക വര്‍ഷത്തോടെ ചരക്ക് ഗതാഗതത്തിനായി 3 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് പ്രമുഖ ഫുഡ് ടെക് കമ്പനിയായ റെയില്‍ റെസ്‌ട്രോ. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) അംഗീകൃത കാറ്ററിംഗ് പങ്കാളിയാണ് റെയില്‍ റെസ്‌ട്രോ. റെസ്‌റ്റോറന്റ് ഭക്ഷണം യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള റെയില്‍വേ സ്‌റ്റേഷനുകളില്‍ ട്രെയിനുകളില്‍ നേരിട്ട് എത്തിക്കുന്ന പ്രവര്‍ത്തനമാണ് റെയില്‍ റെസ്‌ട്രോ നടത്തുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും സേവനം എത്തിക്കുന്നതിനാണ് റെയില്‍ റെസ്‌ട്രോ പദ്ധതിയിടുന്നത്. നിലവില്‍ നൂറിലധികം സ്റ്റേഷനുകളില്‍ നേരിട്ട് […]
കൊല്‍ക്കത്ത: 2023 സാമ്പത്തിക വര്‍ഷത്തോടെ ചരക്ക് ഗതാഗതത്തിനായി 3 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് പ്രമുഖ ഫുഡ് ടെക് കമ്പനിയായ റെയില്‍ റെസ്‌ട്രോ. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) അംഗീകൃത കാറ്ററിംഗ് പങ്കാളിയാണ് റെയില്‍ റെസ്‌ട്രോ.
റെസ്‌റ്റോറന്റ് ഭക്ഷണം യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള റെയില്‍വേ സ്‌റ്റേഷനുകളില്‍ ട്രെയിനുകളില്‍ നേരിട്ട് എത്തിക്കുന്ന പ്രവര്‍ത്തനമാണ് റെയില്‍ റെസ്‌ട്രോ നടത്തുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും സേവനം എത്തിക്കുന്നതിനാണ് റെയില്‍ റെസ്‌ട്രോ പദ്ധതിയിടുന്നത്. നിലവില്‍ നൂറിലധികം സ്റ്റേഷനുകളില്‍ നേരിട്ട് ഡെലിവറി നടത്തുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ എല്ലാ സ്‌റ്റേഷനുകളിലും ഡെലിവറി സാധ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് റെയില്‍റെസ്‌ട്രോ സഹസ്ഥാപകനും ഡയറക്ടറുമായ മനീഷ് ചന്ദ്ര പറഞ്ഞു.