image

28 Aug 2022 4:54 AM

Banking

ജെം പോര്‍ട്ടലിലെ കൃത്രിമം: നടപടിയെടുക്കുമെന്ന് ഗോയല്‍

MyFin Desk

ജെം പോര്‍ട്ടലിലെ കൃത്രിമം: നടപടിയെടുക്കുമെന്ന് ഗോയല്‍
X

Summary

ഡെല്‍ഹി: പൊതുസംഭരണ പോര്‍ട്ടലായ ജെമ്മില്‍ കൃത്രിമം നടത്തുന്നവർക്കെതിരെ  ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. എല്ലാ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും ചരക്കുകളുടെയും സേവനങ്ങളുടെയും ഓൺലൈൻ വാങ്ങലുകൾക്കായി 2016 ഓഗസ്റ്റ് 9 നാണ് സർക്കാർ ഇ-മാർക്കറ്റ്പ്ലേസ് (GeM) പോർട്ടൽ ആരംഭിച്ചത്. പ്ലാറ്റ്‌ഫോമിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനിടെ, ഡെലിവറി ടൈംലൈനുകൾ കൂടുതൽ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളെടുക്കാൻ മന്ത്രി ആവശ്യപ്പെട്ടു. ഒത്തുകളിയും വഞ്ചനയും കണ്ടെത്തുന്നതിനും റിപ്പോർട്ടുചെയ്യുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് […]


ഡെല്‍ഹി: പൊതുസംഭരണ പോര്‍ട്ടലായ ജെമ്മില്‍ കൃത്രിമം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍.

എല്ലാ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും ചരക്കുകളുടെയും സേവനങ്ങളുടെയും ഓൺലൈൻ വാങ്ങലുകൾക്കായി 2016 ഓഗസ്റ്റ് 9 നാണ് സർക്കാർ ഇ-മാർക്കറ്റ്പ്ലേസ് (GeM) പോർട്ടൽ ആരംഭിച്ചത്.

പ്ലാറ്റ്‌ഫോമിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനിടെ, ഡെലിവറി ടൈംലൈനുകൾ കൂടുതൽ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളെടുക്കാൻ മന്ത്രി ആവശ്യപ്പെട്ടു.

ഒത്തുകളിയും വഞ്ചനയും കണ്ടെത്തുന്നതിനും റിപ്പോർട്ടുചെയ്യുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് ഔദ്യോഗിക പത്രകുറിപ്പിൽ പറഞ്ഞു.