image

23 Aug 2022 5:28 AM IST

News

സാലറി അക്കൗണ്ടാണോ? പ്രീ-ക്വാളിഫൈഡ് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം

MyFin Desk

സാലറി അക്കൗണ്ടാണോ? പ്രീ-ക്വാളിഫൈഡ് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം
X

Summary

ഡെല്‍ഹി: ഇന്‍ഷുറന്‍സ് കവറേജ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളുള്ള പ്രീ-ക്വാളിഫൈഡ് ക്രെഡിറ്റ് കാര്‍ഡ് പൊതുമേഖല ധനകാര്യ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) അവതരിപ്പിച്ചു. സാലറി അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാകുമെന്നും അവര്‍ക്ക് മൊബൈല്‍ ബാങ്കിംഗ് ആപ്പായ പിഎന്‍ബി വണ്‍, വെബ്‌സൈറ്റ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സര്‍വീസ് (ഐബിഎസ്) വഴി ഇതിന് അപേക്ഷിക്കാന്‍ കഴിയുമെന്നും ബാങ്ക് അറിയിച്ചു. റുപേ, വിസ എന്നീ രണ്ട് പ്ലാറ്റ്‌ഫോമുകള്‍ക്ക് കീഴിലാണ് ബാങ്ക് ഈ സേവനം വാഗ്ദാനം ചെയ്യുന്നത്. പിഎന്‍ബി വണ്ണിലെ സ്ഥിര […]


ഡെല്‍ഹി: ഇന്‍ഷുറന്‍സ് കവറേജ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളുള്ള പ്രീ-ക്വാളിഫൈഡ് ക്രെഡിറ്റ് കാര്‍ഡ് പൊതുമേഖല ധനകാര്യ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) അവതരിപ്പിച്ചു. സാലറി അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാകുമെന്നും അവര്‍ക്ക് മൊബൈല്‍ ബാങ്കിംഗ് ആപ്പായ പിഎന്‍ബി വണ്‍, വെബ്‌സൈറ്റ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സര്‍വീസ് (ഐബിഎസ്) വഴി ഇതിന് അപേക്ഷിക്കാന്‍ കഴിയുമെന്നും ബാങ്ക് അറിയിച്ചു.

റുപേ, വിസ എന്നീ രണ്ട് പ്ലാറ്റ്‌ഫോമുകള്‍ക്ക് കീഴിലാണ് ബാങ്ക് ഈ സേവനം വാഗ്ദാനം ചെയ്യുന്നത്. പിഎന്‍ബി വണ്ണിലെ സ്ഥിര നിക്ഷേപത്തിന്‍മേലുള്ള ഓവര്‍ഡ്രാഫ്റ്റിന്റെ പുതിയ സൗകര്യവും ബാങ്ക് അവതരിപ്പിച്ചു.

ഉപഭോക്താക്കള്‍ക്ക് ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ വായ്പ ലഭിക്കും. പിഎന്‍ബി വണ്‍ പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ അപേക്ഷിക്കുമ്പോള്‍ പലിശ നിരക്കില്‍ 0.25 ശതമാനം ഇളവ് ഉണ്ടെന്നും ബാങ്ക് പറയുന്നു.

Tags: