image

20 Aug 2022 6:03 AM GMT

Banking

ഏഴ് കോടി ജനങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കിയതായി കേന്ദ്രം 

MyFin Desk

ഏഴ് കോടി ജനങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കിയതായി കേന്ദ്രം 
X

Summary

ജല്‍ജീവന്‍ മിഷന്റെ കീഴില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ഏഴ് കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ള കണക്ഷന്‍ നല്‍കിയതായി പ്രധാനമന്ത്രി. ഗ്രാമങ്ങളില്‍ 10 കോടി പൈപ്പ് വെള്ള കണക്ഷനുകള്‍ എന്ന നാഴികക്കല്ല് കൈവരിക്കാന്‍ ഇതിലൂടെ സാധിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോളതലത്തില്‍ അഭീമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ജല സുരക്ഷ.  വികസിത് ഭാരത് കൈവരിക്കുന്നതിന്റെ നടപടിയുടെ ഭാഗമായാണ് ഈ നീക്കം. ഗോവയിലെ ഗ്രാമീണ വീടുകളില്‍ 100 ശതമാനം പൈപ്പ് ജലവിതരണം ഉറപ്പാക്കാന്‍ ഗോവ സര്‍ക്കാര്‍ […]


ജല്‍ജീവന്‍ മിഷന്റെ കീഴില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ഏഴ് കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ള കണക്ഷന്‍ നല്‍കിയതായി പ്രധാനമന്ത്രി. ഗ്രാമങ്ങളില്‍ 10 കോടി പൈപ്പ് വെള്ള കണക്ഷനുകള്‍ എന്ന നാഴികക്കല്ല് കൈവരിക്കാന്‍ ഇതിലൂടെ സാധിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.
ആഗോളതലത്തില്‍ അഭീമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ജല സുരക്ഷ. വികസിത് ഭാരത് കൈവരിക്കുന്നതിന്റെ നടപടിയുടെ ഭാഗമായാണ് ഈ നീക്കം.
ഗോവയിലെ ഗ്രാമീണ വീടുകളില്‍ 100 ശതമാനം പൈപ്പ് ജലവിതരണം ഉറപ്പാക്കാന്‍ ഗോവ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഓണ്‍ലൈന്‍ വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. പനാജിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പങ്കെടുത്തു.