image

16 Aug 2022 11:58 PM GMT

Gold

മങ്ങലേറ്റ് സ്വര്‍ണം, പവന് 80 രൂപ ഇടിവ്

MyFin Desk

മങ്ങലേറ്റ് സ്വര്‍ണം, പവന് 80 രൂപ ഇടിവ്
X

Summary

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 38,320 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,790 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 38,400 രൂപയില്‍ എത്തിയിരുന്നു. ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി ആകെ 640 രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയിലുണ്ടായത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 41,800 രൂപയില്‍ എത്തി. ഗ്രാമിന് 11 […]


കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 38,320 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,790 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 38,400 രൂപയില്‍ എത്തിയിരുന്നു. ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി ആകെ 640 രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയിലുണ്ടായത്.
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 41,800 രൂപയില്‍ എത്തി. ഗ്രാമിന് 11 രൂപയാണ് കുറഞ്ഞത്. വെള്ളി വില ഗ്രാമിന് 63.30 രൂപയാണ്. എട്ട് ഗ്രാമിന് 506.40 രൂപയാണ് ഇന്ന് വിപണി വില. ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 44 പൈസ ഉയര്‍ന്ന് 79.30 ആയി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍, ഡോളറിനെതിരെ രൂപ 79.32 എന്ന നിലയില്‍ കുത്തനെ ഉയര്‍ന്നു, തുടര്‍ന്ന് 79.30 ലെത്തി.