17 Aug 2022 3:39 AM GMT
Summary
ഡെല്‍ഹി: അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി ലോജിസ്റ്റിക്‌സ് 835 കോടി രൂപയ്ക്ക് നവകര്‍ കോര്‍പ്പറേഷനില്‍ നിന്ന് ഐസിഡി തംമ്പ് ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. കാര്‍ഗോ കൈകാര്യം ചെയ്യുന്നതിനുള്ള സാധ്യത ഇതോടെ വിപുലമാകും. നാല് റെയില്‍വേ ലൈനുകളും വെയര്‍ഹൗസ് സംവിധാനവുമുള്ള സ്വകാര്യ ഫ്രൈറ്റ് ടെര്‍മിനലാണ് തംമ്പ്. ഇതിന്റെ ഭാഗാമായ 129 ഏക്കര്‍ സ്ഥലം കൂടി ലഭിക്കുന്നതോടെ കാര്‍ഗോ ശേഷി ഉയരും. അദാനി ലോജിസ്റ്റിക്സ് പോര്‍ട്ട്ഫോളിയോയില്‍ നിലവിലുള്ള ഏഴ് മള്‍ട്ടി മോഡല്‍ […]
ഡെല്‍ഹി: അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ അദാനി ലോജിസ്റ്റിക്‌സ് 835 കോടി രൂപയ്ക്ക് നവകര്‍ കോര്‍പ്പറേഷനില്‍ നിന്ന് ഐസിഡി തംമ്പ് ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. കാര്‍ഗോ കൈകാര്യം ചെയ്യുന്നതിനുള്ള സാധ്യത ഇതോടെ വിപുലമാകും.
നാല് റെയില്‍വേ ലൈനുകളും വെയര്‍ഹൗസ് സംവിധാനവുമുള്ള സ്വകാര്യ ഫ്രൈറ്റ് ടെര്‍മിനലാണ് തംമ്പ്.
ഇതിന്റെ ഭാഗാമായ 129 ഏക്കര്‍ സ്ഥലം കൂടി ലഭിക്കുന്നതോടെ കാര്‍ഗോ ശേഷി ഉയരും. അദാനി ലോജിസ്റ്റിക്സ് പോര്‍ട്ട്ഫോളിയോയില്‍ നിലവിലുള്ള ഏഴ് മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്സ് പാര്‍ക്കുകളിലേക്ക് ഇതോടെ തമ്പും കൂട്ടിച്ചേര്‍ക്കപ്പെടും.
ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും (ജിഐഡിസി) മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും (എംഐഡിസി) വ്യാവസായിക യൂണിറ്റുകളാല്‍ ചുറ്റപ്പെട്ട വെസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറില്‍ ഹസിറ തുറമുഖവും നവ ഷെവ തുറമുഖവും തംമ്പിന്റെ സേവന പരിധിയില്‍ വരുന്നു.