13 Aug 2022 3:28 AM GMT
Summary
ഡാബർ ഇന്ത്യ ചെയർമാൻ അമിത് ബർമൻ ചുമതല ഒഴിഞ്ഞു. മോഹിത് ബർമൻ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി ചുമതലയേറ്റതായി കമ്പനി അറിയിച്ചു. റെഗുലേറ്ററി ഫയലിംഗ് പ്രകാരം അമിത് ബർമൻ കമ്പനിയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായി തുടരും. ഓഗസ്റ്റ് 11 മുതൽ അഞ്ച് വർഷത്തേക്കാണ് നോൺ എക്സിക്യൂട്ടീവ് ചെയർമാനായി മോഹിത് ബർമനെ നിയമിച്ചത്. നിലവിൽ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് വൈസ് ചെയർമാനാണ്. കൂടാതെ, സാകേത് ബർമനെ അഞ്ച് വർഷത്തേക്ക് നോൺ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി കമ്പനി നിയമിച്ചിട്ടുണ്ട്. 2019ലാണ് അമിത് […]
ഡാബർ ഇന്ത്യ ചെയർമാൻ അമിത് ബർമൻ ചുമതല ഒഴിഞ്ഞു.
മോഹിത് ബർമൻ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി ചുമതലയേറ്റതായി കമ്പനി അറിയിച്ചു.
റെഗുലേറ്ററി ഫയലിംഗ് പ്രകാരം അമിത് ബർമൻ കമ്പനിയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായി തുടരും. ഓഗസ്റ്റ് 11 മുതൽ അഞ്ച് വർഷത്തേക്കാണ് നോൺ എക്സിക്യൂട്ടീവ് ചെയർമാനായി മോഹിത് ബർമനെ നിയമിച്ചത്.
നിലവിൽ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് വൈസ് ചെയർമാനാണ്.
കൂടാതെ, സാകേത് ബർമനെ അഞ്ച് വർഷത്തേക്ക് നോൺ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി കമ്പനി നിയമിച്ചിട്ടുണ്ട്.
2019ലാണ് അമിത് ബർമൻ ഡാബർ ഇന്ത്യയുടെ ചെയർമാനായി ചുമതലയേറ്റത്
1999-ൽ ഡാബർ ഫുഡ്‌സിന്റെ സിഇഒ ആയി ചുമതലയേറ്റ അദ്ദേഹം, 2007 ജൂലൈയിൽ ഡാബർ ഇന്ത്യ ലിമിറ്റഡിലേക്ക് കമ്പനി ലയിച്ചതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞു.