image

12 Aug 2022 12:10 PM IST

Banking

6.83 ലക്ഷം ടണ്‍ പോഷണ മൂല്യമുള്ള അരി വിതരണം ചെയ്തു

MyFin Desk

6.83 ലക്ഷം ടണ്‍ പോഷണ മൂല്യമുള്ള അരി വിതരണം ചെയ്തു
X

Summary

ഡെല്‍ഹി: പൊതു വിതരണ സംവിധാനത്തിന്റെ കീഴില്‍ ഈ വര്‍ഷം ഏപ്രിലില്‍ ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ 6.83 ലക്ഷം ടണ്‍ പോഷണമൂല്യമുള്ള അരി വിതരണം ചെയ്തതായി സര്‍ക്കാര്‍. ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12 എന്നീ മൂന്ന് മൈക്രോ ന്യൂട്രിയന്റുകളുമായി സംയോജിപ്പിച്ച് ഫുഡ് റെഗുലേറ്റര്‍ എഫ്എസ്എസ്എഐ നിര്‍ശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഫോര്‍ട്ടിഫൈഡ് അരി നിര്‍മ്മിക്കുന്നത്. പോഷകാഹാര സുരക്ഷയിലേക്കുള്ള ചെലവ് കുറഞ്ഞ ചുവടുവെപ്പാണിത്. കൂടാതെ രാജ്യത്തെ വിളര്‍ച്ചയ്ക്കും പോഷകാഹാരക്കുറവിനുതിരെ പോരാടാന്‍ ഇത് സഹായിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 2024 ഓടെ സര്‍ക്കാര്‍ […]


ഡെല്‍ഹി: പൊതു വിതരണ സംവിധാനത്തിന്റെ കീഴില്‍ ഈ വര്‍ഷം ഏപ്രിലില്‍ ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ 6.83 ലക്ഷം ടണ്‍ പോഷണമൂല്യമുള്ള അരി വിതരണം ചെയ്തതായി സര്‍ക്കാര്‍.
ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12 എന്നീ മൂന്ന് മൈക്രോ ന്യൂട്രിയന്റുകളുമായി സംയോജിപ്പിച്ച് ഫുഡ് റെഗുലേറ്റര്‍ എഫ്എസ്എസ്എഐ നിര്‍ശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഫോര്‍ട്ടിഫൈഡ് അരി നിര്‍മ്മിക്കുന്നത്.
പോഷകാഹാര സുരക്ഷയിലേക്കുള്ള ചെലവ് കുറഞ്ഞ ചുവടുവെപ്പാണിത്. കൂടാതെ രാജ്യത്തെ വിളര്‍ച്ചയ്ക്കും പോഷകാഹാരക്കുറവിനുതിരെ പോരാടാന്‍ ഇത് സഹായിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
2024 ഓടെ സര്‍ക്കാര്‍ പദ്ധതികളിലൂടെ ഫോര്‍ട്ടിഫൈഡ് അരി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു.
ആദ്യ ഘട്ടം 2021 ഒക്ടോബറിലാണ് ആരംഭിച്ചത്. സംയോജിത ശിശു വികസന സേവനങ്ങള്‍ (ഐസിഡിഎസ്), പ്രധാനമന്ത്രി പോഷന്‍ ശക്തി നിര്‍മാന്‍-പിഎം പോഷന്‍ എന്നിവയിലൂടെ ഫോര്‍ട്ടിഫൈഡ് അരി വിതരണം ചെയ്തു.
ഭക്ഷ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഏകദേശം 6.83 ലക്ഷം ടണ്‍ ഫോര്‍ട്ടിഫൈഡ് അരി വിതരണം ചെയ്തു. രണ്ടാം ഘട്ടത്തില്‍ 52 ശതമാനം ജില്ലകളും ഭക്ഷ്യധാന്യ തോത് ഉയര്‍ത്തി.
24 സംസ്ഥാനങ്ങളിലെ ആകെ 151 ജില്ലകള്‍ ഇതിനകം തന്നെ ഫോര്‍ട്ടിഫൈഡ് അരി പൊതുവിതരണ വിതരണ സംവിധാനത്തിന് കീഴിലാക്കിയിട്ടുണ്ട്.
ഐസിഡിഎസ്, പിഎം പോഷന്‍ എന്നിവ ഉള്‍പ്പെടുന്ന ആദ്യ ഘട്ടത്തില്‍, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടപ്പിലാക്കിയതിന് ശേഷം ഇതുവരെ 17.51 ലക്ഷം ടണ്‍ ഫോര്‍ട്ടിഫൈഡ് അരി സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്.
അതേസമയം, 2021 ഓഗസ്റ്റ് 15 ലെ കണക്കനുസരിച്ച് 13.67 ലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ മില്ലുകളില്‍ ഫോര്‍ട്ടിഫൈഡ് അരി കലര്‍ത്താനുള്ള ശേഷി ഇപ്പോള്‍ 60 ലക്ഷം ടണ്ണായി വര്‍ധിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് 2,690 ല്‍ നിന്ന് ബ്ലെന്‍ഡിംഗ് ഇന്‍ഫ്രാ ഉള്ള മില്ലുകളുടെ എണ്ണം 6,000 ആയി ഉയര്‍ന്നു.