9 Aug 2022 10:58 PM GMT
Summary
കൊല്‍ക്കത്ത: രാജ്യത്തെ തേയില കയറ്റുമതി ജനുവരി മുതല്‍ മേയ് മാസം വരെയുള്ള ആദ്യ അഞ്ച് മാസങ്ങളില്‍ ഏഴ് ശതമാനം വര്‍ധിച്ച് 78.64 ദശലക്ഷം കിലോഗ്രാമിലെത്തിയതായി ടീ ബോര്‍ഡ്. ഇക്കാലയളവില്‍ റഷ്യന്‍ ഫെഡറേഷനിലേയ്ക്ക് കയറ്റി അയച്ചിരുന്നത് 11.52 ദശലക്ഷം കിലോഗ്രാമായിരുന്നു. യുഎഇ യിലേക്കുള്ള കയറ്റുമതി ആദ്യമായി 13.17 ദശലക്ഷം കിലോയായി ഉയര്‍ത്തി. നിലവില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് കയറ്റുമതിക്ക് ഇന്ത്യ പുതിയ വഴികള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് യുഎഇയിലേയ്ക്ക് കൂടുതല്‍ കയറ്റുമതി ചെയ്യുന്നചെന്നാണ് ഇന്ത്യന്‍ ടീ അസോസിയേഷന്‍ പറയുന്നത്. […]
കൊല്‍ക്കത്ത: രാജ്യത്തെ തേയില കയറ്റുമതി ജനുവരി മുതല്‍ മേയ് മാസം വരെയുള്ള ആദ്യ അഞ്ച് മാസങ്ങളില്‍ ഏഴ് ശതമാനം വര്‍ധിച്ച് 78.64 ദശലക്ഷം കിലോഗ്രാമിലെത്തിയതായി ടീ ബോര്‍ഡ്. ഇക്കാലയളവില്‍ റഷ്യന്‍ ഫെഡറേഷനിലേയ്ക്ക് കയറ്റി അയച്ചിരുന്നത് 11.52 ദശലക്ഷം കിലോഗ്രാമായിരുന്നു. യുഎഇ യിലേക്കുള്ള കയറ്റുമതി ആദ്യമായി 13.17 ദശലക്ഷം കിലോയായി ഉയര്‍ത്തി.
നിലവില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് കയറ്റുമതിക്ക് ഇന്ത്യ പുതിയ വഴികള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് യുഎഇയിലേയ്ക്ക് കൂടുതല്‍ കയറ്റുമതി ചെയ്യുന്നചെന്നാണ് ഇന്ത്യന്‍ ടീ അസോസിയേഷന്‍ പറയുന്നത്.
സിഐഎസ് ബ്ലോക്കിന്റെ മൊത്തം കയറ്റുമതി കഴിഞ്ഞ അഞ്ച് മാസ കാലയളവില്‍ 16.41 ദശലക്ഷം കിലോഗ്രാമായി കുറഞ്ഞു. മുന്‍വര്‍ഷം സമാനമായ കാലയളവില്‍ ഇത് 18.01 ദശലക്ഷം കിലോ ആയിരുന്നു.
ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഇറാനിലേയ്ക്ക് 8.91 ദശലക്ഷം കിലോഗ്രാം കയറ്റുമതി ചെയ്തു. മുന്‍വര്‍ഷം സമാനമായ കാലയളവില്‍ ഇത് 7.58 ദശലക്ഷം കിലോ ആയിരുന്നു.
യുഎസിന്റെയും മറ്റ് പല രാജ്യങ്ങളുടെയും ഉപരോധത്തിന് ശേഷം ഇറാനിലേക്കുള്ള കയറ്റുമതി കുറഞ്ഞിരുന്നു. നിലവിലെ പാദത്തില്‍ കയറ്റുമതിയുടെ മൊത്തം മൂല്യം 2,037.78 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 1,901.63 കോടി രൂപയേക്കാള്‍ കൂടുതലാണ്.