10 Aug 2022 3:36 AM GMT
Summary
ഇന്ത്യയിലെ ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ചെറുകിട വ്യാപാരികളെ ലക്ഷ്യമിട്ടുള്ള വായ്പകളുടെ (മര്‍ച്ചന്റ് വായ്പകള്‍) ലഭ്യത വര്‍ധിപ്പിക്കാന്‍ പേടിഎം. ചുവടുവെപ്പിന്റെ ഭാഗമായി പിരമല്‍ ക്യാപിറ്റല്‍ ആന്‍ഡ് ഹൗസിംഗ് ഫിനാന്‍സുമായി കരാറായെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കരാര്‍ പ്രകാരം വ്യാപാരികള്‍ക്ക് പരമാവധി 10 ലക്ഷം രൂപ വരെയാണ് വായ്പയായി നല്‍കുക. ഇവ ആറ് മുതല്‍ 24 മാസം വരെ കാലാവധിയുള്ളതാണ്. കരാറിന്റെ ഭാഗമായി വ്യക്തിഗത വായ്പകളുടെ വിതരണവും ഉടന്‍ ആരംഭിക്കുമെന്ന് പേടിഎം ഇറക്കിയ അറിയിപ്പിലുണ്ട്. ചെറുകിട ബിസിനസുകള്‍ക്കും റീട്ടെയിലര്‍മാര്‍ക്കും വായ്പാ […]
ഇന്ത്യയിലെ ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ചെറുകിട വ്യാപാരികളെ ലക്ഷ്യമിട്ടുള്ള വായ്പകളുടെ (മര്‍ച്ചന്റ് വായ്പകള്‍) ലഭ്യത വര്‍ധിപ്പിക്കാന്‍ പേടിഎം. ചുവടുവെപ്പിന്റെ ഭാഗമായി പിരമല്‍ ക്യാപിറ്റല്‍ ആന്‍ഡ് ഹൗസിംഗ് ഫിനാന്‍സുമായി കരാറായെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കരാര്‍ പ്രകാരം വ്യാപാരികള്‍ക്ക് പരമാവധി 10 ലക്ഷം രൂപ വരെയാണ് വായ്പയായി നല്‍കുക. ഇവ ആറ് മുതല്‍ 24 മാസം വരെ കാലാവധിയുള്ളതാണ്. കരാറിന്റെ ഭാഗമായി വ്യക്തിഗത വായ്പകളുടെ വിതരണവും ഉടന്‍ ആരംഭിക്കുമെന്ന് പേടിഎം ഇറക്കിയ അറിയിപ്പിലുണ്ട്.
ചെറുകിട ബിസിനസുകള്‍ക്കും റീട്ടെയിലര്‍മാര്‍ക്കും വായ്പാ ലഭ്യത ഉറപ്പാക്കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്ന് കമ്പനി പറഞ്ഞു. തങ്ങളുടെ എല്ലാ വായ്പാ ഉത്പന്നങ്ങളിലും ദ്രുതഗതിയിലുള്ള വളര്‍ച്ച നേടുന്നുണ്ടെന്നും പിരാമല്‍ ഫിനാന്‍സുമായുള്ള പങ്കാളിത്തം കൂടുതല്‍ വ്യാപാരികളെ ഔപചാരിക വായ്പ വിതരണ മേഖലയിലേക്ക് കൊണ്ടുവരുമെന്നും പേടിഎം ലെന്‍ഡിംഗ് സിഇഒയും പേയ്‌മെന്റ് മേധാവിയുമായ ഭവേഷ് ഗുപ്ത പറഞ്ഞു.