image

10 Aug 2022 6:46 AM GMT

Banking

 വെര്‍ച്വല്‍ മോഡ് സംബന്ധിച്ച് വ്യാജവാര്‍ത്ത പരക്കുന്നതായി എന്‍സിഎല്‍ടി

MyFin Desk

 വെര്‍ച്വല്‍ മോഡ് സംബന്ധിച്ച് വ്യാജവാര്‍ത്ത പരക്കുന്നതായി എന്‍സിഎല്‍ടി
X

Summary

ഡെല്‍ഹി: അംഗങ്ങളുടെ കുറവുള്ളതിനാല്‍ അടിയന്തിര കാര്യങ്ങള്‍ മാത്രം വെര്‍ച്വല്‍ മോഡിലൂടെ കേള്‍ക്കുമെന്ന വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്ന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി). സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വ്യാജവാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് എന്‍സിഎല്‍ടിയില്‍ നിന്നും വ്യക്തത വരുന്നത്. പ്രസ്തുത വിജ്ഞാപനം ആധികാരികമല്ല. ഇതിന് സാധുതയില്ലാത്തതിനാല്‍ അവഗണിക്കേണ്ടതാണെന്നും എന്‍സിഎല്‍ടിയുടെ വെബ്‌സൈറ്റില്‍ ഇത് അപ് ലോഡ് ചെയ്തിട്ടില്ലെന്നും ട്രിബ്യൂണല്‍ അറിയിച്ചു. കമ്പനീസ് ആക്ട് 2013 പ്രകാരം 2016 ജൂണിലാണ് എന്‍സിഎല്‍ടി സ്ഥാപിതമായത്. ഡെല്‍ഹി ആസ്ഥാനമായുള്ള പ്രിന്‍സിപ്പല്‍ ബെഞ്ചിനു പുറമേ മറ്റു പതിനഞ്ചു ബെഞ്ചുകള്‍ […]


ഡെല്‍ഹി: അംഗങ്ങളുടെ കുറവുള്ളതിനാല്‍ അടിയന്തിര കാര്യങ്ങള്‍ മാത്രം വെര്‍ച്വല്‍ മോഡിലൂടെ കേള്‍ക്കുമെന്ന വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്ന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി). സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വ്യാജവാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് എന്‍സിഎല്‍ടിയില്‍ നിന്നും വ്യക്തത വരുന്നത്.
പ്രസ്തുത വിജ്ഞാപനം ആധികാരികമല്ല. ഇതിന് സാധുതയില്ലാത്തതിനാല്‍ അവഗണിക്കേണ്ടതാണെന്നും എന്‍സിഎല്‍ടിയുടെ വെബ്‌സൈറ്റില്‍ ഇത് അപ് ലോഡ് ചെയ്തിട്ടില്ലെന്നും ട്രിബ്യൂണല്‍ അറിയിച്ചു.
കമ്പനീസ് ആക്ട് 2013 പ്രകാരം 2016 ജൂണിലാണ് എന്‍സിഎല്‍ടി സ്ഥാപിതമായത്. ഡെല്‍ഹി ആസ്ഥാനമായുള്ള പ്രിന്‍സിപ്പല്‍ ബെഞ്ചിനു പുറമേ മറ്റു പതിനഞ്ചു ബെഞ്ചുകള്‍ കൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എന്‍സിഎല്‍ടിയ്ക്ക് ഉണ്ട്. പ്രസിഡന്റ് റിട്ട. ചീഫ് ജസ്റ്റിസ് രാമലിംഗം സുധാകറിനെ കൂടാതെ 16 ജുഡീഷ്യല്‍ അംഗങ്ങളും ഒന്‍പത് സാങ്കേതിക അംഗങ്ങളുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എന്‍സിഎല്‍ടിയ്ക്ക് 60 അംഗങ്ങളുമുണ്ട്.