9 Aug 2022 1:39 AM
Summary
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കാന്‍ പദ്ധതിയില്ലെന്നറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ക്ഷാമബത്തയിലെ മാറ്റം മാത്രമാണ് ജീവനക്കാര്‍ക്ക് ലഭ്യമാക്കുക. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ലോക്‌സഭയില്‍ ഈ കാര്യം അറിയിച്ചത്. പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ ശമ്പളത്തിലെ ഡിഎ ആണ് വര്‍ധിക്കുക. ഓരോ ആറുമാസം കൂടുമ്പോഴും പണപ്പെരുപ്പ നിരക്കിന്റെ അടിസ്ഥാനത്തില്‍ ഡിഎ നിരക്ക് കാലാനുസൃതമായി പരിഷ്‌കരിക്കും. തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ ബ്യൂറോ പുറത്തിറക്കുന്ന ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് […]
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കാന്‍ പദ്ധതിയില്ലെന്നറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ക്ഷാമബത്തയിലെ മാറ്റം മാത്രമാണ് ജീവനക്കാര്‍ക്ക് ലഭ്യമാക്കുക. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ലോക്‌സഭയില്‍ ഈ കാര്യം അറിയിച്ചത്. പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ ശമ്പളത്തിലെ ഡിഎ ആണ് വര്‍ധിക്കുക.
ഓരോ ആറുമാസം കൂടുമ്പോഴും പണപ്പെരുപ്പ നിരക്കിന്റെ അടിസ്ഥാനത്തില്‍ ഡിഎ നിരക്ക് കാലാനുസൃതമായി പരിഷ്‌കരിക്കും. തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ ബ്യൂറോ പുറത്തിറക്കുന്ന ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് നിരീക്ഷിച്ചാവും ക്ഷാമബത്തയില്‍ മാറ്റമുണ്ടാകുക. 2014 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഏഴാം ശമ്പള കമ്മീഷന്‍ രൂപീകരിച്ചെങ്കിലും സമിതിയുടെ ശുപാര്‍ശകള്‍ 2016 ജനുവരി 1 മുതലാണ് പ്രാബല്യത്തില്‍ വന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള ഘടന പരിഷ്‌കരിക്കാന്‍ ഗവണ്‍മെന്റ് കാലാകാലങ്ങളില്‍ കൊണ്ടുവരുന്ന കമ്മീഷനാണ് ഇത്. 1946 ലാണ് ഇത് ആദ്യമായി വരുന്നത്. 1947 ല്‍ ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാധാരണ നിലയില്‍ 18 മാസമാണ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം.
പണപ്പെരുപ്പം, ഫിറ്റ്‌മെന്റ്, അടിസ്ഥാന വേതനം തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് കമ്മീഷന്‍ അന്തിമ വേതനം നിര്‍ണയിക്കുക. കമ്മീഷന്‍ രൂപീകൃതമായാല്‍ മാത്രമെ 2026 ജനുവരി 1 മുതല്‍ പുതിയ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാന്‍ കഴിയൂ. 34 ശതമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ ക്ഷാമബത്തയായി ലഭിക്കുന്നത്.