image

4 Aug 2022 3:24 AM GMT

Fixed Deposit

യുപിഐ: പരാജയപ്പെട്ട ഇടപാടിലെ റീഫണ്ട് കാലതാമസം കുറച്ചേക്കും

MyFin Desk

Upi Transaction failed
X

Summary

യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ റെക്കോര്‍ഡ് നിലയിലേക്ക് ഉയരുമ്പോള്‍, ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ അനുവഭിക്കുന്ന പ്രതിസന്ധികള്‍ക്ക് എപ്പോള്‍ പരിഹാരമാകുമെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ടായിരുന്നു. ഇടപാടുകള്‍ നടത്തുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന കാലതാമസം മുതല്‍ ട്രാന്‍സാക്ഷന്‍ തടസപ്പെട്ടാല്‍ തിരിച്ച് അക്കൗണ്ടില്‍ വരുന്ന റീഫണ്ടുകളുമായി ബന്ധപ്പെട്ട് വരെ ദിനംപ്രതി പരാതികളുയരുന്നുണ്ട്. ഇവയ്ക്ക് മിക്കതിനും പരിഹാരം കാണാന്‍ സാധിക്കുന്നുണ്ടെങ്കിലും കുറഞ്ഞത് 24 മണിക്കൂര്‍ കഴിഞ്ഞേ നിലവില്‍ പലപ്പോഴും പ്രശ്നം പൂര്‍ണമായും തീര്‍പ്പാക്കാന്‍ സാധിക്കൂ എന്നതാണ് യാഥാര്‍ത്ഥ്യം. വന്‍ തുക ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ക്രെഡിറ്റ്


digi

യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ റെക്കോര്‍ഡ് നിലയിലേക്ക് ഉയരുമ്പോള്‍, ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ അനുവഭിക്കുന്ന പ്രതിസന്ധികള്‍ക്ക് എപ്പോള്‍ പരിഹാരമാകുമെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ടായിരുന്നു. ഇടപാടുകള്‍ നടത്തുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന കാലതാമസം മുതല്‍ ട്രാന്‍സാക്ഷന്‍ തടസപ്പെട്ടാല്‍ തിരിച്ച് അക്കൗണ്ടില്‍ വരുന്ന റീഫണ്ടുകളുമായി ബന്ധപ്പെട്ട് വരെ ദിനംപ്രതി പരാതികളുയരുന്നുണ്ട്. ഇവയ്ക്ക് മിക്കതിനും പരിഹാരം കാണാന്‍ സാധിക്കുന്നുണ്ടെങ്കിലും കുറഞ്ഞത് 24 മണിക്കൂര്‍ കഴിഞ്ഞേ നിലവില്‍ പലപ്പോഴും പ്രശ്നം പൂര്‍ണമായും തീര്‍പ്പാക്കാന്‍ സാധിക്കൂ എന്നതാണ് യാഥാര്‍ത്ഥ്യം. വന്‍ തുക ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ക്രെഡിറ്റ് ആകാന്‍ കുറഞ്ഞത് 24 മണിക്കൂര്‍ എടുക്കും എന്നത് യുപിഐ സേവനം ആരംഭിച്ച് ആറ് വര്‍ഷമായിട്ടും പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നമാണ്. സെര്‍വര്‍ പ്രശ്നങ്ങളും ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഗാഡ്ജറ്റുകളിലെ സാങ്കേതിക പ്രശ്നങ്ങളും മറ്റൊരു തലവേദനയാണ്. ട്രാന്‍സാക്ഷനുകള്‍ നിശ്ചലമാകുന്നതും തിരിച്ച് റീഫണ്ട് വരുന്നതും പ്രധാന പ്രശ്നമായി തുടരുന്നു. എന്നാല്‍ ഇതിനൊക്കെ ആശ്വാസം ലഭിക്കുന്ന നടപടിയുമായി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) മുന്നോട്ട് പോകുകയാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

റിയല്‍ ടൈം ട്രാന്‍സാക്ഷനുകള്‍ (തത്സമയ ട്രാന്‍സാക്ഷന്‍) പരമാവധി 30 സെക്കന്റുകള്‍ക്കകം പൂര്‍ത്തിയാക്കാന്‍ സാധിക്കും വിധമുള്ള സാങ്കേതിക സംവിധാനം എന്‍പിസിഐ ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എന്‍പിസിഐയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. യുപിഐ വഴി അതിവേഗ ട്രാന്‍സാക്ഷനുകള്‍ സാധ്യമാക്കുവാനായി ഏതുതരം സാങ്കേതിക വിദ്യയാകും ഉപയോഗിക്കുക എന്നും വ്യക്തമായിട്ടില്ല. സാധാരണയായി ട്രാന്‍സാക്ഷനുകള്‍ വേഗത്തിലാക്കാന്‍ അത്യാധുനിക സെര്‍വര്‍ സംവിധാനങ്ങള്‍ മുതല്‍ സോഫ്റ്റ്വെയര്‍ തലത്തിലെ അത്യാധുനിക കോഡിംഗ് രീതികള്‍ വരെ ഫിന്‍ടെക്ക് കമ്പനികള്‍ സ്വീകരിക്കാറുണ്ട്. ഒരുപക്ഷെ ഇതിന്റെ വളരെ വിപുലമായ നടപടികളാകും എന്‍പിസിഐ എടുക്കുക.

ജൂലൈയില്‍ 600 കോടി ഇടപാടുകള്‍

ജൂലൈയില്‍ യുപിഐ വഴി 600 കോടി ഇടപാടുകള്‍ നടന്നുവെന്ന് എന്‍പിസിഐ അധികൃതര്‍ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. 2016ല്‍ യുപിഐയുടെ ആരംഭം മുതലുള്ള കണക്കുകളെടുത്താല്‍ ഒരു മാസത്തിനുള്ളില്‍ ഇത്രയധികം ഇടപാടുകള്‍ നടക്കുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ ഇടപാടുകളുടെ എണ്ണം ഒരു ലക്ഷം കോടി കടന്നുവെന്നും എന്‍പിസിഐ അധികൃതര്‍ വ്യക്തമാക്കി. തൊട്ടു മുന്‍പുള്ള മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 7.16 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. യുപിഐ ഇടപാടുകളുടെ ആകെ മൂല്യത്തില്‍ 75 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും എന്‍പിസിഐയുടെ റിപ്പോര്‍ട്ടിലുണ്ട്.

2026 ആകുമ്പോഴേയ്ക്കും രാജ്യത്തെ ആകെ ട്രാന്‍സാക്ഷനുകളുടെ 65 ശതമാനവും യുപിഐ (യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) പോലുള്ള 'നോണ്‍ ക്യാഷ്' പേയ്മെന്റുകളായിരിക്കുമെന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബിസിജിയും പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേയും സംയുക്തമായി അടുത്തിടെ ഇറക്കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കോവിഡ് വ്യാപനത്തിന് പിന്നാലെ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി യുപിഐ പേയ്മെന്റുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന പേയ്മെന്റുകളില്‍ 40 ശതമാനവും യുപിഐ പേയ്മെന്റ് പോലുള്ളവയാണ്. ഡിജിറ്റല്‍ പേയ്മെന്റ് മേഖല 2026 ആകുമ്പോള്‍ 10 ട്രില്യണ്‍ ഡോളര്‍ വിപണിയാകുമെന്നും നിലവിലത് 3 ട്രില്യണ്‍ ഡോളറാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.