1 Aug 2022 2:02 PM IST
Summary
ഡെല്‍ഹി: 5ജി സ്‌പെക്ട്രം ലേലം വിളിയില്‍ ഏറ്റവും വലിയ തുക വിളിച്ച് റിലയന്‍സ് ജിയോ. 88,078 കോടി രൂപയാണ് റിലയന്‍സ് വിളിച്ച തുക. ഏറ്റവും പുതിയ ബിഡ്ഡിലുണ്ടായിരുന്ന പകുതിയോളം ബാന്‍ഡുകളും റിലയന്‍സ് സ്വന്തമാക്കി. അദാനി ഗ്രൂപ്പ് 400 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളാണ് സ്വന്തമാക്കിയത്. ഇത് ആകെ സ്‌പെക്ട്രത്തിന്റെ ഒരു ശതമാനത്തിന് താഴെയാണെന്നും 212 കോടി രൂപയാണ് ഇവയുടെ മൂല്യമെന്നും കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വനിനി വൈഷ്ണവ് പറഞ്ഞു. 700 മെഗാഹെര്‍ട്‌സ് ബാന്‍ഡുകള്‍ ഉള്‍പ്പടെയാണ് റിലയന്‍സ് ജിയോ സ്വന്തമാക്കിയിരിക്കുന്നത്. […]
ഡെല്‍ഹി: 5ജി സ്‌പെക്ട്രം ലേലം വിളിയില്‍ ഏറ്റവും വലിയ തുക വിളിച്ച് റിലയന്‍സ് ജിയോ. 88,078 കോടി രൂപയാണ് റിലയന്‍സ് വിളിച്ച തുക. ഏറ്റവും പുതിയ ബിഡ്ഡിലുണ്ടായിരുന്ന പകുതിയോളം ബാന്‍ഡുകളും റിലയന്‍സ് സ്വന്തമാക്കി. അദാനി ഗ്രൂപ്പ് 400 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളാണ് സ്വന്തമാക്കിയത്. ഇത് ആകെ സ്‌പെക്ട്രത്തിന്റെ ഒരു ശതമാനത്തിന് താഴെയാണെന്നും 212 കോടി രൂപയാണ് ഇവയുടെ മൂല്യമെന്നും കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വനിനി വൈഷ്ണവ് പറഞ്ഞു.
700 മെഗാഹെര്‍ട്‌സ് ബാന്‍ഡുകള്‍ ഉള്‍പ്പടെയാണ് റിലയന്‍സ് ജിയോ സ്വന്തമാക്കിയിരിക്കുന്നത്. 6 മുതല്‍ 10 കിലോമീറ്റര്‍ വരെ സിഗ്നല്‍ റേഞ്ച് നല്‍കുന്ന 5ജി ബാന്‍ഡുകളാണ് റിലയന്‍സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം. രാജ്യത്തെ 22 സര്‍ക്കിളുകളിലായി അതിവേഗ 5ജി സേവനം നല്‍കുവാന്‍ റിലയന്‍സിന് ഇതോടെ സാധിക്കും. ഒരു സിംഗിള്‍ ടവറില്‍ 700 മെഗാഹെര്‍ട്‌സ് ബാന്‍ഡ് ഉപയോഗിച്ച് ഒരു സര്‍ക്കിള്‍ മുഴുവന്‍ കവര്‍ ചെയ്യാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിവിധ ബാന്‍ഡുകളില്‍ നിന്നായി ആകെ 19,867 മെഗാഹെര്‍ട്‌സിന്റെ വേവുകളാണ് ഭാര്‍തി എയര്‍ടെല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇവയ്ക്ക് ആകെ 43,084 കോടി രൂപ മൂല്യം വരും. 18,784 കോടി രൂപയുടെ സ്‌പെക്ട്രമാണ് വോഡഫോണ്‍ ഐഡിയ സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ആകെ 1,50,173 കോടി രൂപയുടെ ബിഡ്ഡുകളാണ് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 10 ബാന്‍ഡുകളിലുടനീളം വാഗ്ദാനം ചെയ്ത 72,098 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തില്‍ 51,236 മെഗാഹെര്‍ട്‌സ് (അല്ലെങ്കില്‍ 71 ശതമാനം) ആണ് ഇതുവരെ വിറ്റത്.
ഞായറാഴ്ച നടന്ന പുതിയ ഏഴ് റൗണ്ട് ലേലങ്ങള്‍ 163 കോടി രൂപയുടേതായിരുന്നു. ശനിയാഴ്ച ലേല ഡിമാന്‍ഡ് കുറഞ്ഞതിന് ശേഷം, ലഖ്‌നൗ, അലഹബാദ്, വാരണാസി, ഗോരഖ്പൂര്‍, കാണ്‍പൂര്‍ എന്നിവ ഉള്‍പ്പെടുന്ന യുപി ഈസ്റ്റ് സര്‍ക്കിളില്‍ വീണ്ടും ലേല പ്രവര്‍ത്തനം ആരംഭിച്ചതായി ടെലികോം വൃത്തങ്ങള്‍ അറിയിച്ചു.
മെയ് വരെ റിലയന്‍സ് ജിയോയ്ക്ക് യുപി ഈസ്റ്റില്‍ 3.29 കോടി മൊബൈല്‍ വരിക്കാരും, ഭാരതി എയര്‍ടെല്ലിന് 3.7 കോടി വരിക്കാരും,വോഡഫോണ്‍ ഐഡിയയക്ക് 2.02 കോടി വരിക്കാരുമാണുള്ളത്. ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ക്യാബിനെറ്റ് 5ജി ലേലത്തിന് അനുമതി നല്‍കിയത്. 5ജി ഇന്റര്‍നെറ്റ് നിലവിലെ 4ജിയേക്കാള്‍ പത്ത് ഇരട്ടി വേഗം ഉള്ളതായിരിക്കുമെന്നാണ് വിലയിരുത്തല്‍.