1 Aug 2022 8:45 AM IST
Summary
ഡെല്‍ഹി: ഇന്ത്യയിലെ വ്യവസായ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ജൂലൈ മാസത്തില്‍ മികച്ച നിലയിലെത്തി. എസ് ആന്‍ഡ് പി ഗ്ലോബല്‍ ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ ജൂണിലെ 53.9 ല്‍ നിന്ന് ജൂലൈയില്‍ 56.4 ലേക്ക് ഉയര്‍ന്നു. തുടര്‍ച്ചയായ 13 ാം മാസമാണ് വ്യവസായ ഉത്പാദന മേഖലയില്‍ ഉണര്‍വ് പ്രകടമായത്. ഇതിനുള്ള പ്രധാന കാരണം, സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം കൂടുന്നതും, ജൂലൈയില്‍ പണപ്പെരുപ്പത്തിന് നേരിയ കുറവ് വന്നതുമാണെന്ന ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് നവംബറിന് ശേഷം സംഭവിക്കുന്ന ഏറ്റവും വേഗമേറിയ വര്‍ദ്ധനവാണ്. രാജ്യത്തെ […]
ഡെല്‍ഹി: ഇന്ത്യയിലെ വ്യവസായ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ജൂലൈ മാസത്തില്‍ മികച്ച നിലയിലെത്തി. എസ് ആന്‍ഡ് പി ഗ്ലോബല്‍ ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ ജൂണിലെ 53.9 ല്‍ നിന്ന് ജൂലൈയില്‍ 56.4 ലേക്ക് ഉയര്‍ന്നു. തുടര്‍ച്ചയായ 13 ാം മാസമാണ് വ്യവസായ ഉത്പാദന മേഖലയില്‍ ഉണര്‍വ് പ്രകടമായത്.
ഇതിനുള്ള പ്രധാന കാരണം, സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം കൂടുന്നതും, ജൂലൈയില്‍ പണപ്പെരുപ്പത്തിന് നേരിയ കുറവ് വന്നതുമാണെന്ന ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് നവംബറിന് ശേഷം സംഭവിക്കുന്ന ഏറ്റവും വേഗമേറിയ വര്‍ദ്ധനവാണ്.
രാജ്യത്തെ ഉത്പാദന മേഖലയ്ക്ക് ലഭിക്കുന്ന പുതിയ ഓര്‍ഡറുകളുടെ അടിസ്ഥാനത്തിലുള്ള കണക്കെടുപ്പിലൂടെയാണ് ഈ വിവരങ്ങള്‍ കണ്ടെത്തുന്നത്. ഇന്‍ഡക്സ് 50 പോയിന്റിന് മുകളിലാണെങ്കില്‍ വ്യവസായ ഉത്പാദനം വര്‍ദ്ധിക്കുന്നുവെന്നും, 50 ന് താഴെയാണെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങുന്നുവെന്നുമാണ് അര്‍ത്ഥമാക്കുന്നത്.