image

31 July 2022 4:39 AM GMT

Economy

പണപ്പെരുപ്പം പരിധിവിടുന്നു, ആര്‍ബിഐ 35 ബേസിസ് പോയിൻറ് നിരക്കുയർത്തിയേക്കും

MyFin Desk

പണപ്പെരുപ്പം പരിധിവിടുന്നു, ആര്‍ബിഐ 35 ബേസിസ് പോയിൻറ് നിരക്കുയർത്തിയേക്കും
X

Summary

 യുഎസ് ഫെഡ് നിരക്കുയര്‍ത്തലിനുശേഷം, ആര്‍ബിഐയും റീട്ടെയില്‍ പണപ്പെരുപ്പത്തിനെതിരെ തുടര്‍ച്ചയായി മൂന്നാം തവണയും 25-35 ബേസിസ് പോയിന്റ് നിരക്കുയര്‍ത്തിയേക്കാമെന്ന് വിദഗ്ധര്‍. ആര്‍ബിഐ  അക്കമോഡേറ്റീവ് മോണിറ്ററി പോളിസി നിലപാട് പിന്‍വലിക്കുകയാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനായി ഓഗസ്റ്റ് മൂന്നിനാണ് മൂന്നു ദിവസത്തെ പണനയ അവലോകന യോഗം ആരംഭിക്കുന്നത്. ആറ് മാസമായി റീട്ടെയില്‍ പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലായതിനാല്‍, ആര്‍ബിഐ ഹ്രസ്വകാല വായ്പ നിരക്ക് രണ്ട് തവണ ഉയര്‍ത്തിയിരുന്നു. മേയ് മാസത്തില്‍ 40 ബേസിസ് പോയിന്റും, ജൂണില്‍ […]


യുഎസ് ഫെഡ് നിരക്കുയര്‍ത്തലിനുശേഷം, ആര്‍ബിഐയും റീട്ടെയില്‍ പണപ്പെരുപ്പത്തിനെതിരെ തുടര്‍ച്ചയായി മൂന്നാം തവണയും 25-35 ബേസിസ് പോയിന്റ് നിരക്കുയര്‍ത്തിയേക്കാമെന്ന് വിദഗ്ധര്‍.
ആര്‍ബിഐ അക്കമോഡേറ്റീവ് മോണിറ്ററി പോളിസി നിലപാട് പിന്‍വലിക്കുകയാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനായി ഓഗസ്റ്റ് മൂന്നിനാണ് മൂന്നു ദിവസത്തെ പണനയ അവലോകന യോഗം ആരംഭിക്കുന്നത്.
ആറ് മാസമായി റീട്ടെയില്‍ പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലായതിനാല്‍, ആര്‍ബിഐ ഹ്രസ്വകാല വായ്പ നിരക്ക് രണ്ട് തവണ ഉയര്‍ത്തിയിരുന്നു. മേയ് മാസത്തില്‍ 40 ബേസിസ് പോയിന്റും, ജൂണില്‍ 50 ബേസിസ് പോയിന്റും.
നിലവിലുള്ള 4.9 ശതമാനം റിപ്പോ നിരക്ക് കോവിഡിനു മുമ്പുണ്ടായിരുന്ന 5.15 ശതമാനത്തിന് താഴെയാണ്. പകര്‍ച്ച വ്യാധി സൃഷ്ടിച്ച ആഘാതം മറികടക്കാന്‍ ആര്‍ബിഐ ബെഞ്ച്മാര്‍ക്ക് നിരക്ക് കുത്തനെകുറച്ചു. ആര്‍ബിഐ ബെഞ്ച്മാര്‍ക്ക് നിരക്ക് കോവിഡിനു മുമ്പുണ്ടായിരുന്ന നിലയിലേക്ക് ഈ ആഴ്ച്ചത്തെ പണനയ യോഗത്തില്‍ ഉയര്‍ത്തുകയും, പിന്നീടുള്ള മാസങ്ങളില്‍ കൂടുതല്‍ ഉയര്‍ത്തല്‍ വരുത്തുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
'ആര്‍ബിഐയുടെ പണനയ അവലോകന കമ്മിറ്റി പോളിസി റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് ഓഗസ്റ്റ് അഞ്ചിന് ഉയര്‍ത്തുമെന്നും. കര്‍ശന നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായി,' ബിഒഎഫ്എ ഗ്ലോബല്‍ റിസേര്‍ച്ച് പറയുന്നു. ഉയര്‍ന്ന തലത്തിലുള്ള 50 ബേസിസ് പോയിന്റിന്റെയും, 25 ബേസിസ് പോയിന്റിന്റെയും വര്‍ദ്ധനവിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും അവര്‍ പറഞ്ഞു.
2022 ല്‍ ഫെഡ് റിസര്‍വ് 225 ബേസിസ് പോയിന്റിന്റെ നിരക്ക് വര്‍ദ്ധനവ് വരുത്തിയപ്പോള്‍, ആര്‍ബിഐ റിപ്പോ നിരക്ക് 90 ബേസിസ് പോയിന്റ് വര്‍ദ്ധിച്ചതായി ബാങ്ക് ഓഫ് ബറോഡയുടെ ഒരു ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ഫെഡിന്റെ ഉയര്‍ന്ന തോതിലുള്ള നിരക്കുയര്‍ത്തല്‍ ആര്‍ബിഐയെയും അത്തരത്തിലുള്ള നിരക്കുയര്‍ത്തലിലേക്ക് നയിച്ചേക്കാമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും, ഇന്ത്യയിലെ സാഹചര്യങ്ങള്‍ ഒരു ഉയര്‍ന്ന നിരക്കുയര്‍ത്തലിന് അനുകൂലമല്ലെന്നും ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ആഘാതങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍, ആര്‍ബിഐയുടെ പ്രവചനങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യയുടെ പണപ്പെരുപ്പ പാത പുരോഗമിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഓഗസ്റ്റില്‍ ആര്‍ബിഐ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിക്കുമെന്നും, തുടര്‍ന്ന് മറ്റൊരു 25 ബേസിസ് പോയിന്റ് അടുത്ത രണ്ട് മീറ്റിംഗുകളില്‍ ഉണ്ടായേക്കാമെന്നും,' റിപ്പോര്‍ട്ടില്‍ പറയുന്നു.