29 July 2022 11:30 PM GMT
Summary
ചെന്നൈ: കയറ്റുമതിയില്‍ വന്‍ നാഴികക്കല്ലുമായി വാഹന നിര്‍മ്മാതാക്കളായ നിസാന്‍ മോട്ടോര്‍. കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ റെഡ് കളര്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ നിസാന്‍ മാഗ്‌നൈറ്റിന്റെ ഒരു ദശലക്ഷം വാഹനങ്ങള്‍ ഇതിനോടകം കയറ്റുമതി ചെയ്തതു. 2010 സെപ്റ്റംബറില്‍ കയറ്റുമതി ആരംഭിച്ചതിന് ശേഷം ചെന്നൈയിലെ റെനോ-നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ ലിമിറ്റഡ് പ്ലാന്റില്‍ നിന്ന് നിസ്സാന്‍ 108 രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ചെന്നൈ കാമരാജന്‍ തുറമുഖത്തു നിന്നാണ് ഏറ്റവും ഒടുവിലത്തെ വാഹനം നിസാന്‍ ഇന്ത്യ പ്രസിഡന്റ് ഫ്രാങ്ക് ടോറസ്, […]
ചെന്നൈ: കയറ്റുമതിയില്‍ വന്‍ നാഴികക്കല്ലുമായി വാഹന നിര്‍മ്മാതാക്കളായ നിസാന്‍ മോട്ടോര്‍. കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ റെഡ് കളര്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ നിസാന്‍ മാഗ്‌നൈറ്റിന്റെ ഒരു ദശലക്ഷം വാഹനങ്ങള്‍ ഇതിനോടകം കയറ്റുമതി ചെയ്തതു. 2010 സെപ്റ്റംബറില്‍ കയറ്റുമതി ആരംഭിച്ചതിന് ശേഷം ചെന്നൈയിലെ റെനോ-നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ ലിമിറ്റഡ് പ്ലാന്റില്‍ നിന്ന് നിസ്സാന്‍ 108 രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്.
ചെന്നൈ കാമരാജന്‍ തുറമുഖത്തു നിന്നാണ് ഏറ്റവും ഒടുവിലത്തെ വാഹനം നിസാന്‍ ഇന്ത്യ പ്രസിഡന്റ് ഫ്രാങ്ക് ടോറസ്, റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ബിജു ബാലേന്ദ്രന്‍, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കയറ്റി അയച്ചത്. 'ഇന്ത്യയില്‍ നിന്ന് കയറ്റുമതി 10 ലക്ഷം മാര്‍ക്ക് ക്രോസ് ചെയ്യുന്ന നിസാന്‍ വാഹനം ആഘോഷിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. പൂര്‍ണ്ണമായും ബില്‍റ്റ്-അപ്പ് കാറുകളുടെ കയറ്റുമതിയുടെയും പാര്‍ട്സ് വിതരണത്തിന്റെയും പ്രധാന കേന്ദ്രമാണ് നിസാന്‍ ഇന്ത്യ,' അധികൃതര്‍ വ്യക്തമാക്കി.'നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതിന് മാഗ്‌നൈറ്റിന്റെ കയറ്റുമതി ഒരു നല്ല ഉദാഹരണമാണ്.
തുറമുഖ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളുടേയും മത്സരക്ഷമതയുടേയും തെളിവാണിതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 'ഈ നേട്ടം ആഗോള വിപണികളിലുടനീളം ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും സഹായിക്കുന്നു. കൂടാതെ ഇന്ത്യയുടെ മികവിന്റെ നിര്‍മ്മാണ കേന്ദ്രമായി റെനോ-നിസാന്‍ പ്ലാന്റിനെ മാറ്റുന്നു,' കയറ്റുമതി നാഴികക്കല്ല് കൈവരിച്ചതിനെ കുറിച്ച് റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ബിജു ബാലേന്ദ്രന്‍ പറഞ്ഞു.
കാമരാജര്‍ പോര്‍ട്ട് ലിമിറ്റഡില്‍ നിന്ന് (മുമ്പ് എന്നൂര്‍ പോര്‍ട്ട് ലിമിറ്റഡ്) മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ന്യൂസിലാന്‍ഡ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലേക്ക് കമ്പനി വാഹനങ്ങള്‍ അയച്ചിട്ടുണ്ട്.