image

29 July 2022 2:12 AM GMT

Banking

വായ്പ വിതരണത്തിൽ ഇരട്ടി നേട്ടം, സുന്ദരം ഹോം ഫിനാന്‍സ്

MyFin Desk

വായ്പ വിതരണത്തിൽ ഇരട്ടി നേട്ടം, സുന്ദരം ഹോം ഫിനാന്‍സ്
X

Summary

ചെന്നൈ: ഒന്നാം പാദത്തില്‍ സുന്ദരം ഹോം ഫിനാന്‍സിന്റെ അറ്റാദായം 47.26 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 40.03 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. അവലോകന പാദത്തിലെ വായ്പ വിതരണം മുന്‍ വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ 249 കോടിയില്‍ നിന്ന് 796 കോടി രൂപയായി ഉയര്‍ന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ സുന്ദരം ഹോം ഫിനാന്‍സ് 794 കോടി രൂപയുടെ വായ്പ വിതരണം ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു. […]


ചെന്നൈ: ഒന്നാം പാദത്തില്‍ സുന്ദരം ഹോം ഫിനാന്‍സിന്റെ അറ്റാദായം 47.26 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 40.03 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. അവലോകന പാദത്തിലെ വായ്പ വിതരണം മുന്‍ വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ 249 കോടിയില്‍ നിന്ന് 796 കോടി രൂപയായി ഉയര്‍ന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ സുന്ദരം ഹോം ഫിനാന്‍സ് 794 കോടി രൂപയുടെ വായ്പ വിതരണം ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു. ദക്ഷിണേന്ത്യന്‍ വിപണികളിലെ ടയര്‍ II, III നഗങ്ങളില്‍ ഭവനവായ്പകളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് മൂലം കഴിഞ്ഞ വര്‍ഷം നാലാം പാദം മുതല്‍ ഈ വര്‍ഷം ഒന്നാം പാദം വരെ വിതരണം മികച്ച് രീതിയില്‍ തുടര്‍ന്നുവെന്ന് സുന്ദരം ഹോം ഫിനാന്‍സ് എംഡി ലക്ഷ്മിനാരായണന്‍ ദുരൈസ്വാമി പറഞ്ഞു.