28 July 2022 1:14 PM IST
Summary
കോവിഡ് പ്രതിസന്ധികള്‍ മൂലം ഇന്ത്യയുടെ 25 ശതമാനത്തിലധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിപണി വിഹിതം 3 ശതമാനം വരെ ഇടിഞ്ഞതായി ക്രിസിലിന്റെ പഠന റിപ്പോര്‍ട്ട്. അവശ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം ഇവയില്‍ പകുതിയോളം സംരംഭങ്ങളുടെയും എബിറ്റ്ഡ, നികുതി കിഴിച്ചുള്ള വരുമാനം എന്നിവയില്‍ ഇടിവുണ്ടായി. പഠനം നടന്ന 147 ക്ലസ്റ്ററുകളിലും, 69 മേഖലകളിലുമായി മൊത്ത വരുമാനം 47 ലക്ഷം കോടി രൂപയായി. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 20-25 ശതമാനമാണിത്. 40 ശതമാനത്തോളം വരുന്ന ഫാര്‍മസ്യൂട്ടിക്കല്‍, കൃഷി പോലുള്ള അവശ്യ […]
കോവിഡ് പ്രതിസന്ധികള്‍ മൂലം ഇന്ത്യയുടെ 25 ശതമാനത്തിലധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിപണി വിഹിതം 3 ശതമാനം വരെ ഇടിഞ്ഞതായി ക്രിസിലിന്റെ പഠന റിപ്പോര്‍ട്ട്. അവശ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം ഇവയില്‍ പകുതിയോളം സംരംഭങ്ങളുടെയും എബിറ്റ്ഡ, നികുതി കിഴിച്ചുള്ള വരുമാനം എന്നിവയില്‍ ഇടിവുണ്ടായി. പഠനം നടന്ന 147 ക്ലസ്റ്ററുകളിലും, 69 മേഖലകളിലുമായി മൊത്ത വരുമാനം 47 ലക്ഷം കോടി രൂപയായി.
മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 20-25 ശതമാനമാണിത്. 40 ശതമാനത്തോളം വരുന്ന ഫാര്‍മസ്യൂട്ടിക്കല്‍, കൃഷി പോലുള്ള അവശ്യ ചെറുകിട സംരംഭങ്ങളുടെ വിപണി വിഹിതം നഷ്ടമായിട്ടില്ല. ഇരുമ്പ്, ഉരുക്ക് തുടങ്ങി ചില മേഖലകളില്‍ മാത്രമാണ് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഭൂരിഭാഗം പുകയില വില്‍പന കേന്ദ്രങ്ങളും അടച്ച് പൂട്ടിയിരുന്നു.
ഇതുമൂലം പുകയിലയുടെ ചില്ലറ വില്‍പന നടത്തുന്ന സംരംഭങ്ങള്‍ക്ക് വിപണി വിഹിതം നേടാന്‍ കഴിഞ്ഞു. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍, സംരംഭങ്ങളുടെ എബിറ്റെട മാര്‍ജിന്‍ കോവിഡ്‌നു മുന്‍പുള്ള നിലയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.