27 July 2022 9:08 AM
Summary
ഡെല്‍ഹി: ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാവായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിനായി (ബിഎസ്എന്‍എല്‍) 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ബിഎസ്എന്‍എല്ലിന്റെ ഫൈബര്‍ ശൃംഖല ഊര്‍ജ്ജിതമാക്കാനുള്‍പ്പടെ പാക്കേജ് പ്രയോജനപ്പെടുത്തുമെന്നും ബിഎസ്എന്‍എല്‍ 5 ജി സര്‍വീസിനായി സ്‌പെക്ട്രം സംവരണം ചെയ്യുമെന്നും ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് വര്‍ഷത്തേക്ക് വേണ്ടിയാണ് പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് നവീകരണം പൂര്‍ത്തിയാക്കും. മാത്രമല്ല, […]
ഡെല്‍ഹി: ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാവായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിനായി (ബിഎസ്എന്‍എല്‍) 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.
ബിഎസ്എന്‍എല്ലിന്റെ ഫൈബര്‍ ശൃംഖല ഊര്‍ജ്ജിതമാക്കാനുള്‍പ്പടെ പാക്കേജ് പ്രയോജനപ്പെടുത്തുമെന്നും ബിഎസ്എന്‍എല്‍ 5 ജി സര്‍വീസിനായി സ്‌പെക്ട്രം സംവരണം ചെയ്യുമെന്നും ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് വര്‍ഷത്തേക്ക് വേണ്ടിയാണ് പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് നവീകരണം പൂര്‍ത്തിയാക്കും. മാത്രമല്ല, ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കുമെന്നും സര്‍ക്കാര്‍ ഇറക്കിയ അറിയിപ്പിലുണ്ട്.