image

25 July 2022 7:59 AM

Forex

ഡോളറിനെതിരെ രൂപയുടെ മൂല്യം 79.76ല്‍

MyFin Desk

ഡോളറിനെതിരെ രൂപയുടെ മൂല്യം 79.76ല്‍
X

Summary

മുംബൈ: ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഉയര്‍ന്ന് 79.76ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 79.86 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 79.70ലേക്ക് ഉയരുകയും 79.86ലേക്ക് താഴുകയും ചെയ്തിരുന്നു. ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതും ക്രൂഡ് വില ഉയരുന്നതും രൂപയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 104.49 ഡോളറായി ഉയര്‍ന്നു. ഇന്ന് ഓഹരി വിപണി നഷ്ടത്തിലാണ് വ്യപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 306.01 പോയിന്റ് (0.55 ശതമാനം)  […]


മുംബൈ: ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഉയര്‍ന്ന് 79.76ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 79.86 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 79.70ലേക്ക് ഉയരുകയും 79.86ലേക്ക് താഴുകയും ചെയ്തിരുന്നു. ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതും ക്രൂഡ് വില ഉയരുന്നതും രൂപയ്ക്ക് തിരിച്ചടിയാകുന്നുണ്ട്.
ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 104.49 ഡോളറായി ഉയര്‍ന്നു. ഇന്ന് ഓഹരി വിപണി നഷ്ടത്തിലാണ് വ്യപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 306.01 പോയിന്റ് (0.55 ശതമാനം) നഷ്ടത്തില്‍ 55,766.22 ല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 88.45 പോയിന്റ് ( 0.53 ശതമാനം ) ഇടിഞ്ഞു 16,631 ലും ക്ലോസ് ചെയ്തു.
സെന്‍സെക്‌സിലെ പ്രമുഖ ഓഹരികളില്‍, ജൂണ്‍ പാദ ഫലങ്ങള്‍ പ്രതീക്ഷക്കൊത്തു ഉയരാത്തതിനാല്‍ മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര, റിലൈന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ യഥാക്രമം 3 .80 ശതമാനവും 3 .31 ശതമാനവും ഇടിഞ്ഞു. കൂടാതെ മാരുതി സുസുക്കി, കൊടക് മഹിന്ദ്ര, അള്‍ട്രാ ടെക് സിമന്റ്, ടെക് മഹിന്ദ്ര, നെസ്ലെ എന്നിവയും നഷ്ടത്തിലായി.
ടാറ്റ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പൈന്റ്സ്, എച് സി എല്‍ ടെക്‌നോളജീസ്, വിപ്രോ, എന്‍ ടി പി സി എന്നിവാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍. വെള്ളിയാഴ്ച്ച വിദേശ നിക്ഷേപകര്‍ 675 .45 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.