23 July 2022 2:57 AM GMT
Summary
റിലയന്‍സ് റീട്ടെയിലിന്റെ നികുതിക്ക് മുമ്പുള്ള ലാഭം ഒന്നാം പാദത്തില്‍ രണ്ട് മടങ്ങ് വര്‍ധിച്ച് 3,897 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ നികുതിക്ക് മുമ്പുള്ള ലാഭം 1,390 കോടി രൂപയാണ്. റീട്ടെയില്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തിലെ 33,566 കോടി രൂപയില്‍ നിന്ന് 53.67 ശതമാനം ഉയര്‍ന്ന് 51,582 കോടി രൂപയായി. അവലോകന പാദത്തില്‍ വില്‍പ്പനയുടെയും സേവനങ്ങളുടെയും മൂല്യം ഉള്‍പ്പെടുന്ന മൊത്തവരുമാനം 51.90 ശതമാനം ഉയര്‍ന്ന് 58,554 […]
റിലയന്‍സ് റീട്ടെയിലിന്റെ നികുതിക്ക് മുമ്പുള്ള ലാഭം ഒന്നാം പാദത്തില്‍ രണ്ട് മടങ്ങ് വര്‍ധിച്ച് 3,897 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ നികുതിക്ക് മുമ്പുള്ള ലാഭം 1,390 കോടി രൂപയാണ്. റീട്ടെയില്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തിലെ 33,566 കോടി രൂപയില്‍ നിന്ന് 53.67 ശതമാനം ഉയര്‍ന്ന് 51,582 കോടി രൂപയായി. അവലോകന പാദത്തില്‍ വില്‍പ്പനയുടെയും സേവനങ്ങളുടെയും മൂല്യം ഉള്‍പ്പെടുന്ന മൊത്തവരുമാനം 51.90 ശതമാനം ഉയര്‍ന്ന് 58,554 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 38,547 കോടി രൂപയായിരുന്നു.
റിലയന്‍സ് റീട്ടെയിലിന്റെ ഗ്രോസറി ബിസിനസ് എക്കാലത്തെയും ഉയര്‍ന്ന വരുമാനം രേഖപ്പെടുത്തുകയും ബിസിനസ്സ് ഇരട്ടിയാക്കുകയും ചെയ്തു. ശക്തമായ സ്റ്റോര്‍ പ്രകടനത്തിന്റെയും ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെയും പിന്‍ബലത്തില്‍ ഫാര്‍മ ബിസിനസും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായി. അവലോകന പാദത്തില്‍ റിലയന്‍സ് റീട്ടെയില്‍ രാജ്യത്ത് 792 സ്റ്റോറുകള്‍ പുതിയതായി കൂട്ടിച്ചേര്‍ത്ത്‌കൊണ്ട തങ്ങളുടെ സാന്നിധ്യം വിപുലീകരിച്ചു. കൂടാതെ റിലയന്‍സ് റീട്ടെയില്‍ 17,000-ലധികം ജോലികള്‍ കൂട്ടിച്ചേര്‍ക്കുകയും മൊത്തം ജീവനക്കാരുടെ എണ്ണം 3.79 ലക്ഷത്തിലെത്തിക്കുകയും ചെയ്തു.