23 July 2022 12:12 AM GMT
Summary
മുംബൈ: രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തോടടുക്കുമ്പോള്‍ സമ്പദ് വ്യവസ്ഥ തകരാതിരിക്കാനുള്ള നടപടികള്‍ റിസര്‍വ്വ് ബാങ്ക് സ്വീകരിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. റീട്ടെയില്‍ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും ആഗസ്റ്റില്‍ ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) 2022-23 സാമ്പത്തിക വര്‍ഷത്തിലെ 6.7 ശതമാനം പണപ്പെരുപ്പ പ്രവചനം അവലോകനം ചെയ്യുമെന്നും ദാസ് വ്യക്തമാക്കി. ബാങ്ക് ഓഫ് ബറോഡ സംഘടിപ്പിച്ച ബാങ്കിംഗ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയ്ന്‍ യുദ്ധം തുടങ്ങുന്നത് വരെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കേടുപാടുകളില്ലാത്ത അവസ്ഥയിലേയ്ക്ക് […]
മുംബൈ: രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തോടടുക്കുമ്പോള്‍ സമ്പദ് വ്യവസ്ഥ തകരാതിരിക്കാനുള്ള നടപടികള്‍ റിസര്‍വ്വ് ബാങ്ക് സ്വീകരിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.
റീട്ടെയില്‍ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും ആഗസ്റ്റില്‍ ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) 2022-23 സാമ്പത്തിക വര്‍ഷത്തിലെ 6.7 ശതമാനം പണപ്പെരുപ്പ പ്രവചനം അവലോകനം ചെയ്യുമെന്നും ദാസ് വ്യക്തമാക്കി. ബാങ്ക് ഓഫ് ബറോഡ സംഘടിപ്പിച്ച ബാങ്കിംഗ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയ്ന്‍ യുദ്ധം തുടങ്ങുന്നത് വരെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കേടുപാടുകളില്ലാത്ത അവസ്ഥയിലേയ്ക്ക് എത്തുകയായിരുന്നു. എന്നാല്‍ യുദ്ധം മൂലം
ചരക്കുകളുടെ വര്‍ദ്ധനവ്, അസംസ്‌കൃത എണ്ണവില തുടങ്ങി രാജ്യത്ത് ഇവ ചെലുത്തുന്ന സ്വാധീനം പുതിയ വെല്ലുവിളികള്‍ക്ക് കാരണമായി. മറ്റ് കേന്ദ്ര ബാങ്കുകള്‍ പണനയം കര്‍ശനമാക്കി. ഇന്ത്യയിലേക്കുള്ള മൂലധന ഒഴുക്കും കറന്‍സി മൂല്യത്തകര്‍ച്ചയും ആര്‍ബിഐയുടെ നിയന്ത്രണത്തിന് അപ്പുറമാണെന്നും അദ്ദേഹം അറിയിച്ചു.
പണലഭ്യത, പോളിസി നിരക്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആര്‍ബിഐ എടുക്കുന്ന ഏതൊരു തീരുമാനവും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയിലും പുനരുജ്ജീവനത്തിലും ചെലുത്താന്‍ പോകുന്ന സ്വാധീനം കണക്കിലെടുത്താകുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.