22 July 2022 4:10 AM GMT
Summary
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ മറികടന്ന് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഗൗതം അദാനി നാലാം സ്ഥാനത്ത്. ഫോബ്സ് മാസികയുടെ റിയല്‍ ടൈം ബില്യണേഴ്സ് പട്ടികയിലാണ് 60കാരനായ അദാനി മുന്നിലെത്തിയത്. വ്യാഴാഴ്ച്ച പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 115.5 ബില്യണ്‍ യുഎസ് ഡോളറാണ് അദാനിയുടെ ആസ്തി. തുറമുഖങ്ങള്‍, ഖനികള്‍, ഗ്രീന്‍ എനര്‍ജി തുടങ്ങിയ മേഖലയിലാണ് അദാനിയുടെ വ്യവസായങ്ങള്‍ വ്യാപിച്ച് കിടക്കുന്നത്. ബില്‍ ഗേറ്റ്സിനിപ്പോള്‍ 104.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. റിലയന്‍സ് തലവനായ മുകേഷ് അംബാനി 90 ബില്യണ്‍ […]
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ മറികടന്ന് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഗൗതം അദാനി നാലാം സ്ഥാനത്ത്. ഫോബ്സ് മാസികയുടെ റിയല്‍ ടൈം ബില്യണേഴ്സ് പട്ടികയിലാണ് 60കാരനായ അദാനി മുന്നിലെത്തിയത്. വ്യാഴാഴ്ച്ച പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 115.5 ബില്യണ്‍ യുഎസ് ഡോളറാണ് അദാനിയുടെ ആസ്തി. തുറമുഖങ്ങള്‍, ഖനികള്‍, ഗ്രീന്‍ എനര്‍ജി തുടങ്ങിയ മേഖലയിലാണ് അദാനിയുടെ വ്യവസായങ്ങള്‍ വ്യാപിച്ച് കിടക്കുന്നത്. ബില്‍ ഗേറ്റ്സിനിപ്പോള്‍ 104.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
റിലയന്‍സ് തലവനായ മുകേഷ് അംബാനി 90 ബില്യണ്‍ ഡോളറുമായി പത്താം സ്ഥാനത്തുണ്ട്. ടെസ്ല, സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കാണ് ഒന്നാം സ്ഥാനത്ത്. 235.8 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. അദ്ദേഹത്തിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ മൂല്യം ഇപ്പോള്‍ ഏകദേശം 800 ബില്യണ്‍ ഡോളറാണ്. മാത്രമല്ല മസ്‌കിന്റെ സ്പേയ്സ് ക്രാഫ്റ്റ് എഞ്ചിനീയറിംഗ് കമ്പനിയായ സ്‌പേസ് എക്‌സിന്റെ മൂല്യം 100 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2021 ഒക്ടോബറില്‍ 800 ബില്യണ്‍ ഡോളര്‍ വിപണി മൂലധനവുമായി ടെസ്ല ലോകത്തിലെ ഏറ്റവും മൂല്യമുള്ള വാഹന നിര്‍മ്മാതാക്കളായിരുന്നു.
2000 കോടി ഡോളര്‍ ജീവകാരുണ്യത്തിന് നല്‍കി ബില്‍ ഗേറ്റ്സ്
ബില്‍ഗേറ്റ്‌സ്-മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന് 20 ബില്യണ്‍ (2000 കോടി) ഡോളര്‍ സംഭാവന ചെയ്യാനൊരുങ്ങുകയാണെന്ന് ബില്‍ ഗേറ്റ്സ് ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇക്കഴിഞ്ഞ 13ന് അദ്ദേഹം ബ്ലോഗില്‍ എഴുതുകയുണ്ടായി. പ്രതിവര്‍ഷം ഫൗണ്ടേഷന് കൊടുക്കുന്ന സംഭാവന ആറ് ബില്യണ്‍ ഡോളറില്‍ നിന്നും ഒമ്പത് ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. 20 ബില്യണ്‍ ഡോളര്‍ ദാനം ചെയ്യുന്നതോടെ ബില്‍ ഗേറ്റ്സിന്റെ സമ്പത്തില്‍ വലിയ ഇടിവ് സംഭവിക്കുമെന്നാണ് വിലയിരുത്തല്‍.
തന്റെയും ഭാര്യയുടേയും ആവശ്യത്തിന് ഉപയോഗിക്കുന്ന പണം ഒഴികെ മറ്റെല്ലാ സമ്പത്തും ഫൗണ്ടേഷനിലേക്ക് മാറ്റും. വൈകാതെ താന്‍ ലോക ധനികരുടെ പട്ടികയില്‍ നിന്ന് പുറത്തുപോകുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ്, കാലാവസ്ഥ വ്യതിയാനം, യുക്രെയ്ന്‍ യുദ്ധം എന്നിങ്ങനെയുള്ള പ്രതിസന്ധികളുടെ കാലത്ത് സഹായ ഹസ്തവുമായി എല്ലാവരും മുന്നോട്ട് വരണമെന്നും ബില്‍ ഗേറ്റ്‌സ് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മൈക്രോസോഫ്റ്റ് ഷെയര്‍ വില ഉയര്‍ന്നപ്പോഴാണ് ബില്‍ ഗേറ്റ്സ് 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ പ്രവേശിച്ചത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റബിള്‍ ഫൗണ്ടേഷനാണ് ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍.