21 July 2022 9:27 AM GMT
Summary
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇനി 9 ദിവസമാണ് ബാക്കിയുള്ളത്. അവസാനം തീയതി വരെ കാത്തിരുന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി ഫയലിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കാം. നികുതിയിളവു നേടാവുന്ന ഇന്‍ഷുറന്‍സ്, വായ്പകള്‍ എന്തെല്ലാമാണെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണം. ഒരാള്‍ക്ക്, തന്റേയോ ജീവിത പങ്കാളിയുടേയോ മക്കളുടേയോ ചികിത്സയ്ക്കായുള്ള ഇന്‍ഷുറന്‍സ് പോളിസിയിലെ അടച്ച പ്രീമിയത്തിന് 25,000 രൂപ വരെ കിഴിവു തേടാം. മാതാപിതാക്കളുടെ പോളിസിയില്‍ നികുതിദായകന്‍ അടച്ച പ്രീമിയത്തിനും 25,000 രൂപ കിഴിവ് ലഭിക്കും. നികുതിദായകന്റെയോ ജീവിത പങ്കാളിയുടേയോ മക്കളുടേയോ ഉന്നത […]
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇനി 9 ദിവസമാണ് ബാക്കിയുള്ളത്. അവസാനം തീയതി വരെ കാത്തിരുന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി ഫയലിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കാം. നികുതിയിളവു നേടാവുന്ന ഇന്‍ഷുറന്‍സ്, വായ്പകള്‍ എന്തെല്ലാമാണെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണം. ഒരാള്‍ക്ക്, തന്റേയോ ജീവിത പങ്കാളിയുടേയോ മക്കളുടേയോ ചികിത്സയ്ക്കായുള്ള ഇന്‍ഷുറന്‍സ് പോളിസിയിലെ അടച്ച പ്രീമിയത്തിന് 25,000 രൂപ വരെ കിഴിവു തേടാം.
മാതാപിതാക്കളുടെ പോളിസിയില്‍ നികുതിദായകന്‍ അടച്ച പ്രീമിയത്തിനും 25,000 രൂപ കിഴിവ് ലഭിക്കും. നികുതിദായകന്റെയോ ജീവിത പങ്കാളിയുടേയോ മക്കളുടേയോ ഉന്നത വിദ്യാഭ്യാസത്തിനായി എടുത്ത വായ്പയിലെ പലിശയ്ക്ക് പരിധിയില്ലാതെ മൊത്ത വരുമാനത്തില്‍ നിന്നും കിഴിവ് നേടാനാകും. ഇലക്ട്രോണിക്ക് വാഹനങ്ങള്‍ക്കായി വായ്പയെടുത്തിട്ടുണ്ടെങ്കിലും ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇളവ് ലഭിക്കും.
പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപ വരെ പലിശയിനത്തില്‍ നിബന്ധനകളോടെ കിഴിവ് ലഭ്യമാകും. 2019 ഏപ്രില്‍ ഒന്നിനും 2023 മാര്‍ച്ച് 31 നും ഇടയില്‍ വായ്പയെടുത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. തന്നെ ആശ്രയിച്ചു ജീവിക്കുന്ന വൈകല്യമുള്ള വ്യക്തിയുടെ ചികിത്സാ ചെലവിനും, സ്വന്തമായി വീടില്ലാത്തയാളുടെ വാടക, പോസ്റ്റ് ഓഫീസ്, ബാങ്കിങ് സേവിംങ്സ് എന്നിവയിലെ 10,000 രൂപ വരെയുള്ള പലിശ, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 50,000 രൂപ വരെയുള്ള പലിശ എന്നീ ചെലവുകള്‍ക്കും നികുതിയിളവു ലഭിക്കും.