21 July 2022 6:25 AM GMT
Summary
ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ഹിന്ദുസ്ഥാന്‍ സിങ്കിന്റെ (HZL) കണ്‍സോളിഡേറ്റഡ് അറ്റാദായം 55.9 ശതമാനം ഉയര്‍ന്ന് 3,092 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനി 1,983 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തിയതായി ബിഎസ്ഇയ്ക്ക് സമര്‍പ്പിച്ച ഫയലിംഗില്‍ അറിയിച്ചു. ജൂണ്‍ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍വര്‍ഷത്തെ 6,378 കോടി രൂപയെ അപേക്ഷിച്ച് 44.8 ശതമാനം വര്‍ധിച്ച് 9,236 കോടി രൂപയായി. പ്രതിവര്‍ഷം അഞ്ച് ലക്ഷം ടണ്‍ വളം […]
ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ഹിന്ദുസ്ഥാന്‍ സിങ്കിന്റെ (HZL) കണ്‍സോളിഡേറ്റഡ് അറ്റാദായം 55.9 ശതമാനം ഉയര്‍ന്ന് 3,092 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനി 1,983 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തിയതായി ബിഎസ്ഇയ്ക്ക് സമര്‍പ്പിച്ച ഫയലിംഗില്‍ അറിയിച്ചു.
ജൂണ്‍ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍വര്‍ഷത്തെ 6,378 കോടി രൂപയെ അപേക്ഷിച്ച് 44.8 ശതമാനം വര്‍ധിച്ച് 9,236 കോടി രൂപയായി. പ്രതിവര്‍ഷം അഞ്ച് ലക്ഷം ടണ്‍ വളം ഉത്പാദിപ്പിക്കുന്ന ഫെര്‍ട്ടിലൈസര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് കമ്പനിയുടെ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.
ആദ്യ പാദത്തില്‍ ഖനനം ചെയ്ത ലോഹം, ശുദ്ധീകരിച്ച ലോഹം, വെള്ളി എന്നിവയുടെ മികച്ച ഉത്പാദനം കമ്പനി രേഖപ്പെടുത്തി. ഖനനം ചെയ്തതും ശുദ്ധീകരിച്ചതുമായ ലോഹങ്ങളുടെ എക്‌സിറ്റ് റണ്‍ നിരക്ക് ഒരു ദശലക്ഷം ടണ്ണിലധികം കടന്നതോടെ ഈ വര്‍ഷം മറ്റൊരു മികച്ച പ്രകടനത്തിനായി കമ്പനി സജ്ജമാണെന്ന് ഹിന്ദുസ്ഥാന്‍ സിങ്ക് സിഇഒ അരുണ്‍ മിശ്ര പറഞ്ഞു. ജൂണ്‍ 30 വരെ കമ്പനിയുടെ മൊത്ത നിക്ഷേപവും കൈവശമുള്ള പണവും പണത്തിനും തുല്യമായ ഉപകരണങ്ങളുടെ തുകയും 24,254 കോടി രൂപയാണ്.