21 July 2022 4:15 AM GMT
Summary
ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായി സ്വയം പിരിഞ്ഞു പോകുന്നതിന് (വോളന്ററി റിട്ടയര്‍മെന്റ് സ്‌കീം) 4500 ജീവനക്കാര്‍ സന്നദ്ധത അറിയിച്ചുവെന്ന് എയര്‍ ഇന്ത്യ മാനേജ്മെന്റ്. എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ, പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് മുന്നോടിയായി ജൂണിലാണ് വിആര്‍എസ് സംബന്ധിച്ച നീക്കം പ്രഖ്യാപിച്ചത്. മാത്രമല്ല സ്ഥിര ജീവനക്കാര്‍ക്ക് വിആര്‍എസ് അനുകൂല്യത്തിനുള്ള പ്രായപരിധി 55 വയസ്സില്‍ നിന്ന് 40 ആക്കിയിരുന്നു. ഒപ്പം ജൂണ്‍ ഒന്നിനും ജൂലൈ 31 ഇടയില്‍ അപേക്ഷിക്കുന്നവര്‍ക്ക് എക്‌സ് ഗ്രെഷ്യ ആനുകൂല്യം നല്‍കുമെന്നും അധികൃതര്‍ […]
ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായി സ്വയം പിരിഞ്ഞു പോകുന്നതിന് (വോളന്ററി റിട്ടയര്‍മെന്റ് സ്‌കീം) 4500 ജീവനക്കാര്‍ സന്നദ്ധത അറിയിച്ചുവെന്ന് എയര്‍ ഇന്ത്യ മാനേജ്മെന്റ്. എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ, പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് മുന്നോടിയായി ജൂണിലാണ് വിആര്‍എസ് സംബന്ധിച്ച നീക്കം പ്രഖ്യാപിച്ചത്.
മാത്രമല്ല സ്ഥിര ജീവനക്കാര്‍ക്ക് വിആര്‍എസ് അനുകൂല്യത്തിനുള്ള പ്രായപരിധി 55 വയസ്സില്‍ നിന്ന് 40 ആക്കിയിരുന്നു. ഒപ്പം ജൂണ്‍ ഒന്നിനും ജൂലൈ 31 ഇടയില്‍ അപേക്ഷിക്കുന്നവര്‍ക്ക് എക്‌സ് ഗ്രെഷ്യ ആനുകൂല്യം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമ്പോള്‍, എയര്‍ ഇന്ത്യയില്‍, 8000 സ്ഥിരജീവനക്കാരും, 5000 താത്കാലിക ജീവനക്കാരും ഉള്‍പ്പെടെ 13000 ജീവനക്കാരാണ് ഉണ്ടായിരുന്നത്.
ഇതിനു പുറമെ, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 4000 ജീവനക്കാര്‍ കൂടി വിരമിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെട്രോകളില്‍ വന്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്താനുള്ള പദ്ധതിയും എയര്‍ ഇന്ത്യ അധികൃതര്‍ തയാറാക്കുന്നുണ്ട്.