image

20 July 2022 3:26 AM

Business

തൂക്കി വാങ്ങുന്ന അരിയുള്‍പ്പെടെ ഈ 14 ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടിയില്ലെന്ന് ധനമന്ത്രി

MyFin Desk

തൂക്കി വാങ്ങുന്ന അരിയുള്‍പ്പെടെ ഈ 14 ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടിയില്ലെന്ന് ധനമന്ത്രി
X

Summary

ധാന്യങ്ങള്‍, അരി, മൈദ, ഗോതമ്പ് തുടങ്ങിയ ബ്രാന്‍ഡഡ് അല്ലാത്തതും 25 കിലോഗ്രാമോ അതില്‍ താഴെയോ അളവില്‍ ലൂസായി വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പയര്‍ വര്‍ഗങ്ങള്‍, പരിപ്പ്, ഗോതമ്പ്, ഓട്‌സ്, ചോളം, അരി, ആട്ട, മൈദ, സൂചി, റവ ബീസാന്‍, തൈര്, ലസി തുടങ്ങിയ ചില്ലറയായി തൂക്കി വാങ്ങുന്ന ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി നല്‍കേണ്ടതില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ലേബല്‍ പതിച്ചതും, പായ്ക്ക് ചെയ്തതുമായ 25 കിലോയില്‍ താഴെയുള്ള ധാന്യവര്‍ഗങ്ങള്‍ക്കാണ് അഞ്ച് […]


ധാന്യങ്ങള്‍, അരി, മൈദ, ഗോതമ്പ് തുടങ്ങിയ ബ്രാന്‍ഡഡ് അല്ലാത്തതും 25 കിലോഗ്രാമോ അതില്‍ താഴെയോ അളവില്‍ ലൂസായി വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പയര്‍ വര്‍ഗങ്ങള്‍, പരിപ്പ്, ഗോതമ്പ്, ഓട്‌സ്, ചോളം, അരി, ആട്ട, മൈദ, സൂചി, റവ ബീസാന്‍, തൈര്, ലസി തുടങ്ങിയ ചില്ലറയായി തൂക്കി വാങ്ങുന്ന ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി നല്‍കേണ്ടതില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ലേബല്‍ പതിച്ചതും, പായ്ക്ക് ചെയ്തതുമായ 25 കിലോയില്‍ താഴെയുള്ള ധാന്യവര്‍ഗങ്ങള്‍ക്കാണ് അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും സീതാരാമന്‍ വ്യക്തമാക്കി. ചില്ലറ വില്‍പ്പനയ്ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെതിരെ മില്ലുടമകളും, മൊത്തക്കച്ചവടക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.