20 July 2022 7:25 AM GMT
Summary
ഡെൽഹി: അതിവേഗം വളരുന്ന മിഡ്-എസ്യുവി സെഗ്മെന്റിൽ സാന്നിധ്യം വിപുലീകരിക്കാൻ മാരുതി സുസുക്കി ഇന്ത്യ അവരുടെ പുതിയ മോഡൽ 'ഗ്രാൻഡ് വിറ്റാര' പുറത്തിറക്കി. 1.5 ലിറ്റർ പെട്രോൾ പവർട്രെയിനുമായി വരുന്ന ഈ മോഡലിന്റെ ഉത്പാദനം ഓഗസ്റ്റിൽ ആരംഭിക്കും. വാഹനത്തിന്റെ വിൽപ്പന സെപ്റ്റംബറിൽ ആരംഭിക്കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു. സാങ്കേതികവിദ്യ, ഉപഭോക്തൃ അഭിരുചികൾ എന്നിവയിൽ ഇന്ത്യൻ വാഹന വിപണി ഒരു മാറ്റത്തിലൂടെ കടന്നുപോവുകയാണെന്ന് മോഡൽ അനാച്ഛാദനം ചെയ്ത്കൊണ്ട് എംഎസ്ഐ എംഡിയും സിഇഒയുമായ ഹിസാഷി ടെക്യൂചി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി […]
ഡെൽഹി: അതിവേഗം വളരുന്ന മിഡ്-എസ്യുവി സെഗ്മെന്റിൽ സാന്നിധ്യം വിപുലീകരിക്കാൻ മാരുതി സുസുക്കി ഇന്ത്യ അവരുടെ പുതിയ മോഡൽ 'ഗ്രാൻഡ് വിറ്റാര' പുറത്തിറക്കി. 1.5 ലിറ്റർ പെട്രോൾ പവർട്രെയിനുമായി വരുന്ന ഈ മോഡലിന്റെ ഉത്പാദനം ഓഗസ്റ്റിൽ ആരംഭിക്കും. വാഹനത്തിന്റെ വിൽപ്പന സെപ്റ്റംബറിൽ ആരംഭിക്കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
സാങ്കേതികവിദ്യ, ഉപഭോക്തൃ അഭിരുചികൾ എന്നിവയിൽ ഇന്ത്യൻ വാഹന വിപണി ഒരു മാറ്റത്തിലൂടെ കടന്നുപോവുകയാണെന്ന് മോഡൽ അനാച്ഛാദനം ചെയ്ത്കൊണ്ട് എംഎസ്ഐ എംഡിയും സിഇഒയുമായ ഹിസാഷി ടെക്യൂചി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എസ്യുവികളുടെ ജനപ്രീതി വർധിച്ചുവെന്നും വ്യവസായ വിൽപ്പനയുടെ 40% ഈ മേഖലയാണ് സംഭാവന ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര വിപണികൾക്ക് പുറമേ, ഗ്രാൻഡ് വിറ്റാര പല അന്താരാഷ്ട്ര വിപണികളിലേക്കും കമ്പനി കയറ്റുമതി ചെയ്യുമെന്ന് ഹിസാഷി ടെക്യൂചി വ്യക്തമാക്കി. ഈ മോഡൽ ഉപഭോക്താക്കളുടെ ശൈലിയും ആവശ്യവുമായി പൊരുത്തപ്പെടുന്ന എസ്യുവി വേരിയന്റുകളുടെ ഒരു ശ്രേണിയാണെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർബൺ ന്യൂട്രാലിറ്റിയിലേക്കുള്ള കമ്പനിയുടെ യാത്രയിലെ സുപ്രധാന ചുവടുവയ്പാണ് പുതിയ മോഡൽ എന്നും അദ്ദേഹം പറഞ്ഞു.