19 July 2022 5:27 AM
Summary
ഹരിത ജീവിതശൈലിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോജക്ട്‌സ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപ ചെലവഴിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി പണം ചെലവഴിക്കുമെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോജക്ട്‌സിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ സുധീര്‍ സീതാപതി പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം പോലുള്ള വ്യാപകമായ നിയന്ത്രണ നടപടികള്‍ക്കിടയില്‍ പ്ലാസ്റ്റിക് നിരോധിക്കുന്നത് നിലവിലെ വെല്ലുവിളികള്‍ക്കുള്ള പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരതയുടെ കാര്യത്തില്‍ കോര്‍പ്പറേറ്റുകള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് […]
ഹരിത ജീവിതശൈലിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോജക്ട്‌സ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപ ചെലവഴിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി പണം ചെലവഴിക്കുമെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോജക്ട്‌സിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ സുധീര്‍ സീതാപതി പറഞ്ഞു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം പോലുള്ള വ്യാപകമായ നിയന്ത്രണ നടപടികള്‍ക്കിടയില്‍ പ്ലാസ്റ്റിക് നിരോധിക്കുന്നത് നിലവിലെ വെല്ലുവിളികള്‍ക്കുള്ള പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരതയുടെ കാര്യത്തില്‍ കോര്‍പ്പറേറ്റുകള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ആക്ടിവിസ്റ്റ് അഫ്രോസ് ഷാ പറഞ്ഞു.