image

19 July 2022 4:42 AM GMT

Technology

5 ജി ലേലം: 1.95 ലക്ഷം കോടി സമാഹരിക്കാനായേക്കും

MyFin Desk

5 ജി ലേലം: 1.95 ലക്ഷം കോടി സമാഹരിക്കാനായേക്കും
X

Summary

  ജൂലൈ 26 ന് ആരംഭിക്കുന്ന സ്‌പെക്ട്രം ലേലത്തിലൂടെ, സര്‍ക്കാരിന് 1.95 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന് വിലയിരുത്തല്‍. 5ജി ലേലത്തില്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ കെട്ടിവച്ച തുക കണക്കിലെടുത്താല്‍ ഈ തുക എത്തിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. വിവിധ ബാന്‍ഡുകളില്‍ 4.3 ലക്ഷം കോടി രൂപയുടെ 72 ഗിഗാ ഹെഡ്സിന്റെ സ്‌പെക്ട്രമാണ് ലേലത്തിലുണ്ടാകുക. ഈ സാഹചര്യത്തില്‍ ഗവണ്മെന്റിനു മൊത്തം തുകയുടെ പകുതിയോളം മേ സമാഹരിക്കാനാകൂ. സ്‌പെക്ട്രത്തിന്റെ വലിയൊരു ഭാഗം വിയറ്റഴിക്കാനാവാതെയാകും. 2016, 2021 വര്‍ഷങ്ങളില്‍ നടന്ന ലേലത്തിലും 60 […]


ജൂലൈ 26 ന് ആരംഭിക്കുന്ന സ്‌പെക്ട്രം ലേലത്തിലൂടെ, സര്‍ക്കാരിന് 1.95 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന് വിലയിരുത്തല്‍. 5ജി ലേലത്തില്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ കെട്ടിവച്ച തുക കണക്കിലെടുത്താല്‍ ഈ തുക എത്തിയേക്കുമെന്നാണ് കണക്കുകൂട്ടല്‍.

വിവിധ ബാന്‍ഡുകളില്‍ 4.3 ലക്ഷം കോടി രൂപയുടെ 72 ഗിഗാ ഹെഡ്സിന്റെ സ്‌പെക്ട്രമാണ് ലേലത്തിലുണ്ടാകുക. ഈ സാഹചര്യത്തില്‍ ഗവണ്മെന്റിനു മൊത്തം തുകയുടെ പകുതിയോളം മേ സമാഹരിക്കാനാകൂ. സ്‌പെക്ട്രത്തിന്റെ വലിയൊരു ഭാഗം വിയറ്റഴിക്കാനാവാതെയാകും. 2016, 2021 വര്‍ഷങ്ങളില്‍ നടന്ന ലേലത്തിലും 60 ശതമാനം സ്‌പെക്ട്രവും വില്‍ക്കുന്നതിന് സാധിച്ചിരുന്നില്ല. റിലൈന്‍സ് ജിയോ മാത്രമേ 700 മെഗാ ഹെഡ്സിന്റെ ലേലം വിളിക്കാന്‍ സാധ്യതയുള്ളൂ.

കഴിഞ്ഞ രണ്ട് ലേലത്തിലും 700 മെഗാ ഹെഡ്സിന്റെ സ്‌പെക്ട്രം വില്‍ക്കാന്‍ സാധിച്ചിരുന്നില്ല. അദാനി, സ്വകാര്യ നെറ്റ് വര്‍ക്കിനാവശ്യമായ 26 ഗിഗാ ഹെഡ്സ് മാത്രമേ തെരഞ്ഞെടുക്കുകയുള്ളു. ടെലികോം മന്ത്രാലയം പുറത്തു വിട്ട കണക്കു പ്രകാരം, ജിയോയുടെ ഇഎംഡി തുക 14,000 കോടി രൂപയാണ്. ഭാരതി എയര്‍ടെല്‍ 5,500 കോടി രൂപയും, വൊഡാഫോണ്‍ ഐഡിയ 2,200 കോടി രൂപയുമാണ് ഇഎം ഐ നല്‍കിയിട്ടുള്ളത്. അദാനിയുടേത്് 100 കോടി രൂപയാണ്.