18 July 2022 10:34 AM IST
Summary
2017-18 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തികവര്‍ഷം കര്‍ഷകരുടെ വരുമാനത്തില്‍ 1.3-1.7 മടങ്ങ് വര്‍ധനയുണ്ടായെന്ന് എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട്. രാജ്യത്ത് നിന്നുള്ള ധാന്യ കയറ്റുമതി 50 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും എസ്ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സോയാബീന്‍ (മഹാരാഷ്ട്ര), കോട്ടണ്‍ (കര്‍ണാടക) തുടങ്ങിയ വിളകളില്‍ നിന്നുള്ള വരുമാനം ഇരട്ടിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നാണ്യവിളകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ വരുമാനത്തിലെ വര്‍ധന നാണ്യവിളകളല്ലാത്ത വിളകള്‍ വളര്‍ത്തുന്ന കര്‍ഷകരെ അപേക്ഷിച്ച് മുന്നിട്ട് നില്‍ക്കുന്നുവെന്ന് എസ്ബിഐ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് പറഞ്ഞു. ജിഡിപിയിലേക്ക് കൃഷി […]
2017-18 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തികവര്‍ഷം കര്‍ഷകരുടെ വരുമാനത്തില്‍ 1.3-1.7 മടങ്ങ് വര്‍ധനയുണ്ടായെന്ന് എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട്. രാജ്യത്ത് നിന്നുള്ള ധാന്യ കയറ്റുമതി 50 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും എസ്ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സോയാബീന്‍ (മഹാരാഷ്ട്ര), കോട്ടണ്‍ (കര്‍ണാടക) തുടങ്ങിയ വിളകളില്‍ നിന്നുള്ള വരുമാനം ഇരട്ടിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നാണ്യവിളകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ വരുമാനത്തിലെ വര്‍ധന നാണ്യവിളകളല്ലാത്ത വിളകള്‍ വളര്‍ത്തുന്ന കര്‍ഷകരെ അപേക്ഷിച്ച് മുന്നിട്ട് നില്‍ക്കുന്നുവെന്ന് എസ്ബിഐ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് പറഞ്ഞു.
ജിഡിപിയിലേക്ക് കൃഷി മേഖലയില്‍ നിന്നുള്ള സംഭാവന 14.2 ശതമാനത്തില്‍ നിന്നും 18.8 ശതമാനമായി വര്‍ധിപ്പിക്കാന്‍ ഇത് ഇടയാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനാലാണ് വ്യവസായ-സേവന മേഖലകളില്‍ നിന്നും ജിഡിപിയിലേക്കുള്ള സംഭാവന കുറഞ്ഞതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കുരുമുളക്, ഏലം, ഗ്രാമ്പൂ, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ക്കും പ്രകൃതിദത്ത റബ്ബറിനും വന്‍തോതില്‍ വിലയിടിഞ്ഞതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഓരോ വര്‍ഷവും രാജ്യത്തെ പത്തു ലക്ഷം കര്‍ഷകര്‍ക്കായി പ്രത്യേക വായ്പാ സൗകര്യം സര്‍ക്കാര്‍ ഒരുക്കണമെന്നും കൃഷിയ്ക്ക് മാത്രമായി 5 ലക്ഷം കോടി രൂപയുടെ പ്രത്യേക വായ്പാ ഫണ്ട് നീക്കിവെക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന അഭ്യര്‍ത്ഥനയും റിപ്പോര്‍ട്ടിലുണ്ട്.