image

17 July 2022 5:55 AM GMT

Banking

എയര്‍പോര്‍ട്ടില്‍ കോവിഡ് ടെസ്റ്റിംഗ് പുനരാരംഭിക്കാന്‍ കാനഡ

MyFin Desk

എയര്‍പോര്‍ട്ടില്‍ കോവിഡ് ടെസ്റ്റിംഗ് പുനരാരംഭിക്കാന്‍ കാനഡ
X

Summary

വാന്‍കൂവര്‍, കാല്‍ഗറി, മോണ്‍ട്രിയല്‍, ടൊറന്റോ എന്നീ നാല് പ്രധാന വിമാനത്താവളങ്ങളിലേക്ക് വിമാനമാര്‍ഗം എത്തുന്ന യാത്രക്കാര്‍ക്കായി കോവിഡ് ടെസ്റ്റിംഗ് പുനരാരംഭിക്കുമെന്ന് കാനഡ പ്രഖ്യാപിച്ചു. ജൂലൈ 19 മുതലാണ് കോവിഡ് ടെസ്റ്റിംഗ് ആരംഭിക്കുക. യാത്രക്കാരുടെ വാക്‌സിനേഷന്‍ നില പരിഗണിക്കാതെ തന്നെ പരിശോധന നടത്തുമെന്ന് കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി (പിഎച്ച്എസി) അധികൃതര്‍ വ്യക്തമാക്കി. എയര്‍പോര്‍ട്ടുകള്‍ക്ക് പുറത്ത് തിരഞ്ഞെടുത്ത ടെസ്റ്റിംഗ് ലൊക്കേഷനുകളിലും ഫാര്‍മസികളിലും നേരിട്ടുള്ള അപ്പോയിന്റ്‌മെന്റ് വഴിയോ അല്ലെങ്കില്‍ സെല്‍ഫ് സ്വാബ് ടെസ്റ്റിനുള്ള വെര്‍ച്വല്‍ അപ്പോയിന്റ്‌മെന്റ് വഴിയോ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കും. പൂര്‍ണ്ണമായും […]


വാന്‍കൂവര്‍, കാല്‍ഗറി, മോണ്‍ട്രിയല്‍, ടൊറന്റോ എന്നീ നാല് പ്രധാന വിമാനത്താവളങ്ങളിലേക്ക് വിമാനമാര്‍ഗം എത്തുന്ന യാത്രക്കാര്‍ക്കായി കോവിഡ് ടെസ്റ്റിംഗ് പുനരാരംഭിക്കുമെന്ന് കാനഡ പ്രഖ്യാപിച്ചു. ജൂലൈ 19 മുതലാണ് കോവിഡ് ടെസ്റ്റിംഗ് ആരംഭിക്കുക. യാത്രക്കാരുടെ വാക്‌സിനേഷന്‍ നില പരിഗണിക്കാതെ തന്നെ പരിശോധന നടത്തുമെന്ന് കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി (പിഎച്ച്എസി) അധികൃതര്‍ വ്യക്തമാക്കി.

എയര്‍പോര്‍ട്ടുകള്‍ക്ക് പുറത്ത് തിരഞ്ഞെടുത്ത ടെസ്റ്റിംഗ് ലൊക്കേഷനുകളിലും ഫാര്‍മസികളിലും നേരിട്ടുള്ള അപ്പോയിന്റ്‌മെന്റ് വഴിയോ അല്ലെങ്കില്‍ സെല്‍ഫ് സ്വാബ് ടെസ്റ്റിനുള്ള വെര്‍ച്വല്‍ അപ്പോയിന്റ്‌മെന്റ് വഴിയോ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കും.

പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിട്ടില്ലാത്ത യാത്രക്കാര്‍, നിര്‍ബന്ധിത 14 ദിവസത്തെ ക്വാറന്റൈന്‍ കാലാവധിയുടെ 1-ാം ദിവസത്തിലും 8-ാം ദിവസത്തിലും പരിശോധന നടത്തണം. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കില്‍, 10 ദിവസത്തെ ഐസൊലേഷന്‍ ആവശ്യമാണെന്ന് പിഎച്ച്എസി അധികൃതര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി കാനഡ

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി അധിക ആനുകൂല്യങ്ങള്‍ കാനഡ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം കുടിയേറ്റ അനുകൂലമായ മറ്റ് ചില തീരുമാനങ്ങളുമുണ്ട്. കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് (CEC), ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ (FSW), ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്സ് (FST) ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എക്സ്പ്രസ് എന്‍ട്രി നറുക്കെടുപ്പുകള്‍ ജൂലൈ ആദ്യം പുനരാരംഭിക്കുമെന്നും അറിയിപ്പുണ്ട്.

കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി സീന്‍ ഫ്രേസര്‍ ഇക്കഴിഞ്ഞ ഏപ്രിലിലാണ് പുതിയ നയം പ്രഖ്യാപിച്ചത്. ഇതോടെ ടെംപററി സ്റ്റാറ്റസ് (താല്‍ക്കാലിക താമസാനുമതി) കാലഹരണപ്പെട്ട അന്താരാഷ്ട്ര ബിരുദധാരികള്‍ക്ക് കാനഡയില്‍ അവരുടെ താമസാനുമതി നീട്ടി കിട്ടും. ഇതോടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിചയം നേടാനും സ്ഥിരതാമസത്തിനുള്ള (പെര്‍മനെന്റ് റെസിഡന്‍സി) യോഗ്യത നേടാനും വഴിയൊരുങ്ങും.

മാത്രമല്ല ഈ വര്‍ഷം ജനുവരിക്കും ഡിസംബറിനും മധ്യേ ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കുന്നവര്‍ക്ക് 18 മാസം വരെ സാധുതയുള്ള അധിക ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിനുള്ള യോഗ്യത ലഭിക്കും. പുതിയ എക്സ്പ്രസ് എന്‍ട്രി അപേക്ഷകളില്‍ ഭൂരിഭാഗവും ആറ് മാസത്തിനുള്ളില്‍ പ്രോസസ്സ് ചെയ്യും.