image

15 July 2022 5:30 AM GMT

Banking

സ്വര്‍ണമടക്കം എട്ട് ഇനങ്ങള്‍ നിയന്ത്രിത പട്ടികയിലാക്കി കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ്

MyFin Desk

സ്വര്‍ണമടക്കം എട്ട് ഇനങ്ങള്‍ നിയന്ത്രിത പട്ടികയിലാക്കി കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ്
X

Summary

 സ്വര്‍ണമടക്കം എട്ട് ഇനങ്ങള്‍ നിയന്ത്രിത വിതരണത്തിന് കീഴിലാക്കി കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ്. സ്വര്‍ണം, വിലപിടിപ്പുള്ള കല്ലുകള്‍, മയക്കുമരുന്ന്, സിഗരറ്റ് എന്നിവ ഉള്‍പ്പടെയുള്ള സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കികൊണ്ടാണ് കസ്റ്റംസ് വകുപ്പ് നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചത്. കള്ളക്കടത്ത് തടയാനാണ് ഈ നടപടി. നിയന്ത്രണത്തിന് കീഴിലുള്ള ഇനങ്ങളുടെ പട്ടികയില്‍ മയക്കുമരുന്നും സൈക്കോട്രോപിക് പദാര്‍ത്ഥങ്ങളും പെടുന്നു. കൂടാതെ വെള്ളി, മദ്യം; കറന്‍സി, പുകയില,  പുരാതന വസ്തുക്കള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ചട്ടങ്ങള്‍ അനുസരിച്ച്, കസ്റ്റംസ് ഓഫീസര്‍ക്ക്, ആവശ്യമെങ്കില്‍, സംശയാസ്പദമായ ചരക്കുകളുടെ നീക്കം നിരീക്ഷിക്കാന്‍ […]


സ്വര്‍ണമടക്കം എട്ട് ഇനങ്ങള്‍ നിയന്ത്രിത വിതരണത്തിന് കീഴിലാക്കി കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ്. സ്വര്‍ണം, വിലപിടിപ്പുള്ള കല്ലുകള്‍, മയക്കുമരുന്ന്, സിഗരറ്റ് എന്നിവ ഉള്‍പ്പടെയുള്ള സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കികൊണ്ടാണ് കസ്റ്റംസ് വകുപ്പ് നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചത്. കള്ളക്കടത്ത് തടയാനാണ് ഈ നടപടി.
നിയന്ത്രണത്തിന് കീഴിലുള്ള ഇനങ്ങളുടെ പട്ടികയില്‍ മയക്കുമരുന്നും സൈക്കോട്രോപിക് പദാര്‍ത്ഥങ്ങളും പെടുന്നു. കൂടാതെ വെള്ളി, മദ്യം; കറന്‍സി, പുകയില, പുരാതന വസ്തുക്കള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.
ചട്ടങ്ങള്‍ അനുസരിച്ച്, കസ്റ്റംസ് ഓഫീസര്‍ക്ക്, ആവശ്യമെങ്കില്‍, സംശയാസ്പദമായ ചരക്കുകളുടെ നീക്കം നിരീക്ഷിക്കാന്‍ ട്രാക്കിംഗ് ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിനോ ഇഡി പോലെയുള്ള മറ്റ് ഏജന്‍സികള്‍ക്കോ ഈ നിയന്ത്രണം ബാധകമാക്കാം.
സ്വര്‍ണ ഇറക്കുമതി വര്‍ധിക്കുന്നതിനാലും കള്ളക്കടത്ത് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലുമാണ് ഇപ്പോള്‍ ഇത് ചെയ്യുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.