Summary
ഇന്ത്യയിലെ ഉയര്‍ന്ന പലിശ നിരക്ക് മൂലം, ചെറുകിട ഇടത്തരം സംരംഭങ്ങളുടെ തിരിച്ചടവ് സമ്മര്‍ദ്ദം വര്‍ധിക്കുന്നത് ബാങ്കുകളുടെ വായ്പ അണ്ടര്‍റൈറ്റിംഗ് നിലവാരത്തെ ബാധിക്കുമെന്ന് ഫിച്ച് റേറ്റിംഗ്. എന്നാല്‍ ഭൂരിഭാഗം ബാങ്കുകളുടെയും ആസ്തിയില്‍ അത്ര സാരമായി ബാധിക്കില്ല.ഇത് മൂലം സ്റ്റേറ്റ് ബാങ്കുകള്‍ക്കു പുതിയ മൂലധനം സമാഹരിക്കുന്നതിന് ബുദ്ധിമുട്ടാകും. ജൂണില്‍ ആര്‍ ബി ഐ 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയതിനാല്‍ പലിശ നിരക്ക് 4 .90 ശതമാനത്തിലെത്തിയിരുന്നു. പലിശ നിരക്ക് , 2022 അവസാനത്തോട് കൂടി 5.90 ശതമാനമായി വര്‍ധിക്കുമെന്നും, തുടര്‍ന്ന് […]
ഇന്ത്യയിലെ ഉയര്‍ന്ന പലിശ നിരക്ക് മൂലം, ചെറുകിട ഇടത്തരം സംരംഭങ്ങളുടെ തിരിച്ചടവ് സമ്മര്‍ദ്ദം വര്‍ധിക്കുന്നത് ബാങ്കുകളുടെ വായ്പ അണ്ടര്‍റൈറ്റിംഗ് നിലവാരത്തെ ബാധിക്കുമെന്ന് ഫിച്ച് റേറ്റിംഗ്. എന്നാല്‍ ഭൂരിഭാഗം ബാങ്കുകളുടെയും ആസ്തിയില്‍ അത്ര സാരമായി ബാധിക്കില്ല.ഇത് മൂലം സ്റ്റേറ്റ് ബാങ്കുകള്‍ക്കു പുതിയ മൂലധനം സമാഹരിക്കുന്നതിന് ബുദ്ധിമുട്ടാകും.
ജൂണില്‍ ആര്‍ ബി ഐ 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയതിനാല്‍ പലിശ നിരക്ക് 4 .90 ശതമാനത്തിലെത്തിയിരുന്നു. പലിശ നിരക്ക് , 2022 അവസാനത്തോട് കൂടി 5.90 ശതമാനമായി വര്‍ധിക്കുമെന്നും, തുടര്‍ന്ന് 2023 അവസാനമാകുമ്പോഴേക്ക് ഇത് 6.15 ശതമാനമാകുമെന്നും, 2024 ല്‍ ഈ നിരക്കില്‍ തുടരുമെന്നും ഫിച് വ്യക്തമാക്കി. നിരക്ക് വര്‍ധന, വായ്പ പോര്‍ട്ടഫോളിയോയില്‍ പെട്ടന്ന് പ്രതിഫലിക്കുന്നുണ്ടെങ്കിലും, നിക്ഷേപ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ ബാങ്കുകള്‍ പിന്നിലാണ്.