14 July 2022 7:11 AM GMT
Summary
ധനകാര്യ ഇടപാടുകൾക്കായി രാജ്യത്ത്, ഇന്ന് ഉപഭോക്താക്കൾ കൂടുതലായും കാർഡുകളേക്കാൾ ഓൺലൈൻ പേയ്‌മെന്റുകൾക്ക് മുൻതൂക്കം നൽകുന്നുണ്ടെന്ന് പ്രമുഖ ആഗോള വിവര സേവന കമ്പനിയായ 'എക്സ്പെരിയൻ' അവരുടെ സർവേയിൽ വ്യക്തമാക്കി. എന്നാൽ ഓൺലൈൻ ഇടപാടുകളും, ഡിജിറ്റൽ പേയ്‌മെന്റുകളും കുതിച്ചുയർന്നതോടെ, ഡാറ്റകൾ ദുരുപയോഗം ചെയ്യപെടുന്നുണ്ടെന്നും സർവേയിൽ പറയുന്നു. ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിലെ 2000 ത്തോളം ബിസിനസ് സ്ഥാപങ്ങളിലും 6000 ഉപഭോക്താക്കളിലും നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. ഓൺലൈൻ ഇടപാടുകൾ ലളിതവും, സൗകര്യപ്രദവുമാണെങ്കിലും ഇത്തരം ഇടപാടുകൾ നടത്തുന്ന 45 ശതമാനത്തോളം ആളുകൾ തട്ടിപ്, വ്യക്തി വിവരങ്ങൾ ചോർത്തൽ പോലുള്ള ആശങ്കകളെ ഭയക്കുന്നവരാണ്. 30 ശതമാനത്തോളം ഉപഭോക്താക്കൾ ഇത്തരത്തിൽ അവരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടതായും […]
ധനകാര്യ ഇടപാടുകൾക്കായി രാജ്യത്ത്, ഇന്ന് ഉപഭോക്താക്കൾ കൂടുതലായും കാർഡുകളേക്കാൾ ഓൺലൈൻ പേയ്‌മെന്റുകൾക്ക് മുൻതൂക്കം നൽകുന്നുണ്ടെന്ന് പ്രമുഖ ആഗോള വിവര സേവന കമ്പനിയായ 'എക്സ്പെരിയൻ' അവരുടെ സർവേയിൽ വ്യക്തമാക്കി. എന്നാൽ ഓൺലൈൻ ഇടപാടുകളും, ഡിജിറ്റൽ പേയ്‌മെന്റുകളും കുതിച്ചുയർന്നതോടെ, ഡാറ്റകൾ ദുരുപയോഗം ചെയ്യപെടുന്നുണ്ടെന്നും സർവേയിൽ പറയുന്നു. ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിലെ 2000 ത്തോളം ബിസിനസ് സ്ഥാപങ്ങളിലും 6000 ഉപഭോക്താക്കളിലും നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.
ഓൺലൈൻ ഇടപാടുകൾ ലളിതവും, സൗകര്യപ്രദവുമാണെങ്കിലും ഇത്തരം ഇടപാടുകൾ നടത്തുന്ന 45 ശതമാനത്തോളം ആളുകൾ തട്ടിപ്, വ്യക്തി വിവരങ്ങൾ ചോർത്തൽ പോലുള്ള ആശങ്കകളെ ഭയക്കുന്നവരാണ്. 30 ശതമാനത്തോളം ഉപഭോക്താക്കൾ ഇത്തരത്തിൽ അവരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടതായും പറയുന്നു. 29 ശതമാനത്തോളം ഇന്ത്യൻ ഉപഭോക്താക്കൾ തങ്ങളുടെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ചോർത്തപ്പെട്ടതായും സർവേയിൽ പറഞ്ഞു. എങ്കിലും 'ബൈ നൗ പേ ലേറ്റര്‍' സേവനത്തിന്റെ ഉപയോഗം കഴിഞ്ഞ ആറു മാസത്തിനിടയിൽ ആഗോള തലത്തിൽ 18 ശതമാനവും ഇന്ത്യയിൽ 21 ശതമാനവും വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.