13 July 2022 7:12 AM IST
Summary
രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മി നടപ്പ് സാമ്പത്തിക വര്‍ഷം 105 ബില്യണ്‍ യുഎസ് ഡോളറോ അല്ലെങ്കില്‍ ജിഡിപിയുടെ 3 ശതമാനമോ ആകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് ഈ സാമ്പത്തിക വര്‍ഷത്തിലെ കറന്റ് അക്കൗണ്ട് കമ്മി 0.4 ശതമാനം പോയിന്റ് ഉയരുമെന്ന് പ്രവചിച്ചു. മെയ് മാസത്തിലെ 24.3 ബില്യണ്‍ ഡോളറില്‍ നിന്ന് ജൂണിലെ വ്യാപാരക്കമ്മി 25.6 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. പാദത്തിന്റെ അടിസ്ഥാനത്തില്‍, ജൂണ്‍ പാദത്തില്‍ ഈ വിടവ് 122.8 ശതമാനം വര്‍ധിച്ച് […]
രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മി നടപ്പ് സാമ്പത്തിക വര്‍ഷം 105 ബില്യണ്‍ യുഎസ് ഡോളറോ അല്ലെങ്കില്‍ ജിഡിപിയുടെ 3 ശതമാനമോ ആകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് ഈ സാമ്പത്തിക വര്‍ഷത്തിലെ കറന്റ് അക്കൗണ്ട് കമ്മി 0.4 ശതമാനം പോയിന്റ് ഉയരുമെന്ന് പ്രവചിച്ചു. മെയ് മാസത്തിലെ 24.3 ബില്യണ്‍ ഡോളറില്‍ നിന്ന് ജൂണിലെ വ്യാപാരക്കമ്മി 25.6 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. പാദത്തിന്റെ അടിസ്ഥാനത്തില്‍, ജൂണ്‍ പാദത്തില്‍ ഈ വിടവ് 122.8 ശതമാനം വര്‍ധിച്ച് 70.33 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 31.43 ബില്യണ്‍ ഡോളറായിരുന്നു.
2022 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഡെല്‍റ്റ തരംഗം കുറഞ്ഞ വ്യാപാരക്കമ്മിയിലേക്ക് എത്തിച്ചു. എന്നാല്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണത്തിന്റെയും എണ്ണയുടെയും ഇറക്കുമതി ഉയര്‍ന്നത് വ്യാപാരക്കമ്മിയില്‍ കുത്തനെയുള്ള വര്‍ധനവിന് കാരണമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ജൂണ്‍ പാദത്തില്‍ മൊത്തം കയറ്റുമതി 22.1 ശതമാനം ഉയര്‍ന്ന് 116.66 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 95.54 ബില്യണ്‍ ഡോളറായിരുന്നു. അവലോകന കാലയളവില്‍ മൊത്തം ഇറക്കുമതി 47.3 ശതമാനം ഉയര്‍ന്ന് മുന്‍ വര്‍ഷത്തെ 126.97 ബില്യണ്‍ ഡോളറില്‍ നിന്ന് 186.99 ബില്യണ്‍ ഡോളറിലെത്തി. ഇത് 70.33 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാര വിടവിന് കാരണമായി.
ഒന്നാം പാദത്തില്‍, എണ്ണ കയറ്റുമതി 88.1 ശതമാനം ഉയര്‍ന്ന് 24.25 ബില്യണ്‍ ഡോളറിലെത്തി. ഇതിനൊപ്പം എണ്ണ ഇതര കയറ്റുമതി 11.8 ശതമാനം ഉയര്‍ന്ന് 92.42 ബില്യണ്‍ ഡോളറായി. റഷ്യ-ഉക്രെയ്ന്‍ യുദ്ധവും ഒപെക്കിന്റെ യുദ്ധത്തിന് മുമ്പുള്ള സപ്ലൈസ് വെട്ടിക്കുറച്ച തീരുമാനവും മൂലം എണ്ണ ഇറക്കുമതി 94.3 ശതമാനം ഉയര്‍ന്ന് 60.06 ബില്യണ്‍ ഡോളറിലെത്തി. 2022ല്‍ ഇതുവരെ 17 ബില്യണ്‍ ഡോളറിലെത്തിയ എഫ്പിഐ ഒഴുക്ക് തുടരുന്നത് ചൂണ്ടിക്കാട്ടി ബോഫാ സെക്യൂരിറ്റീസ് മൂലധന അക്കൗണ്ട് (ബിഒപി) സര്‍പ്ലസ് പ്രവചനം 75 ബില്യണ്‍ ഡോളറില്‍ നിന്ന് 60 ബില്യണ്‍ ഡോളറായി കുറച്ചു.