image

8 July 2022 1:30 AM GMT

News

ഇന്ത്യയിലെ ഓൺലൈൻ ചിലവഴിക്കൽ 2030-ഓടെ ആറിരട്ടിയായി കുതിച്ചുയരും

Agencies

ഇന്ത്യയിലെ ഓൺലൈൻ ചിലവഴിക്കൽ 2030-ഓടെ ആറിരട്ടിയായി കുതിച്ചുയരും
X

Summary

ഇന്ത്യയിലെ ഓൺലൈൻ വഴിയുള്ള ചിലവഴിക്കൽ 2030-ഓടെ ആറു മടങ്ങ് വർധിച്ച് 300 ബില്യൺ ഡോളറായി ഉയരുമെന്ന് ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ് (ബിസിജി). റിപ്പോർട്ട് പ്രകാരം, ഡിജിറ്റൽ മേഖലയിലേക്ക് കടന്നു വരുന്ന ഉപഭോക്താക്കളുടെ എണ്ണം സമീപ വർഷങ്ങളിൽ ക്രമാതീതമായി ഉയർന്നിട്ടുണ്ട്; 2021-ൽ 260 മില്യൺ ആയിരുന്നത് 2022-ൽ 280 മില്യൺ ആയി. ഓൺലൈൻ ഉപഭോക്താക്കളുടെ എണ്ണത്തിലും സമാനമായ വർധനവ് ഉണ്ടായിട്ടുണ്ട്. 2021-ൽ 210 മില്യൺ ആയിരുന്നത് 2022-ൽ 230 മില്യൺ ആയി. തുടർന്നങ്ങോട്ടും ഈ എണ്ണത്തിൽ 2.5 മടങ്ങ് വർദ്ധനവുണ്ടാകുമെന്നും, […]


ഇന്ത്യയിലെ ഓൺലൈൻ വഴിയുള്ള ചിലവഴിക്കൽ 2030-ഓടെ ആറു മടങ്ങ് വർധിച്ച് 300 ബില്യൺ ഡോളറായി ഉയരുമെന്ന് ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ് (ബിസിജി).

റിപ്പോർട്ട് പ്രകാരം, ഡിജിറ്റൽ മേഖലയിലേക്ക് കടന്നു വരുന്ന ഉപഭോക്താക്കളുടെ എണ്ണം സമീപ വർഷങ്ങളിൽ ക്രമാതീതമായി ഉയർന്നിട്ടുണ്ട്; 2021-ൽ 260 മില്യൺ ആയിരുന്നത് 2022-ൽ 280 മില്യൺ ആയി. ഓൺലൈൻ ഉപഭോക്താക്കളുടെ എണ്ണത്തിലും സമാനമായ വർധനവ് ഉണ്ടായിട്ടുണ്ട്. 2021-ൽ 210 മില്യൺ ആയിരുന്നത് 2022-ൽ 230 മില്യൺ ആയി.

തുടർന്നങ്ങോട്ടും ഈ എണ്ണത്തിൽ 2.5 മടങ്ങ് വർദ്ധനവുണ്ടാകുമെന്നും, ഓൺലൈൻ ചിലവഴിക്കൽ അടുത്ത ദശാബ്‌ദത്തോടെ ആറു മടങ്ങായി വർധിക്കുമെന്നും ബിസിജി പ്രതീക്ഷിക്കുന്നു.

കോവിഡ് പ്രതിസന്ധികൾ ഉയർന്നത് മൂലം ഓൺലൈൻ വ്യവസായത്തിന്റെ വളർച്ച ക്രമാതീതമായി വളർന്നു. കോവിഡ് കാലത്തു കടകൾ പൂർണമായും അടച്ചിടേണ്ടി വന്നതിനാൽ നിലവിലുണ്ടായിരുന്ന ഉപഭോക്താക്കളുടെയും, പുതിയ ഉപഭോക്താക്കളുടെയും ഓൺലൈൻ വഴിയുള്ള വാങ്ങൽ വർധിച്ചുവെന്ന് ബിസിജി മാനേജിങ് ഡയറക്ടർ നിമിഷ ജെയിൻ പറഞ്ഞു. ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിൽ ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഇ-കോമേഴ്സിലും വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്.

രണ്ട് ലക്ഷത്തോളം ഓൺലൈൻ വ്യവസായികളിൽ നിന്നും ശേഖരിച്ച എട്ടു ലക്ഷത്തോളം ഉപഭോക്താക്കളുടെ വാങ്ങൽ ഇടപാടുകൾ, വ്യവസായ റിപോർട്ടുകൾ, വിദഗ്ധ അഭിമുഖങ്ങൾ എന്നിവ നടത്തിയാണ് ഇത്തരത്തിലുള്ള കണക്കുകൾ സ്ഥിതീകരിച്ചതെന്നും ബിസിജി അവകാശപ്പെട്ടു.

മൊബൈൽ, ഇലക്ട്രോണിക്സ്, ട്രാവൽ എന്നീ മേഖലകൾ ഓൺലൈൻ രംഗത്ത് വലിയ തോതിലുള്ള സ്ഥാനം നേടിയിരുന്നു. ഓൺലൈൻ ഫുഡ് ഡെലിവെറിയും, ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗൂഡ്‌സ്, സൗന്ദര്യ വർധക വസ്തുക്കൾ എന്നീ വിഭാഗങ്ങളിലെ വില്പനയും സമീപ വർഷങ്ങളിൽ മൂന്നു മുതൽ അഞ്ചു മടങ്ങ് വർദ്ധനവ് രേഖപെടുത്തിയിട്ടുണ്ട്.