image

8 July 2022 5:20 AM GMT

Economy

ഇന്ത്യന്‍ തൊഴില്‍ മേഖലയില്‍ ഉണര്‍വ്: മോണ്‍സ്റ്റര്‍ഡോട്ട്‌കോം റിപ്പോര്‍ട്ട്

PTI

ഇന്ത്യന്‍ തൊഴില്‍ മേഖലയില്‍ ഉണര്‍വ്: മോണ്‍സ്റ്റര്‍ഡോട്ട്‌കോം റിപ്പോര്‍ട്ട്
X

Summary

മുംബൈ: ഇന്ത്യയിലെ എല്ലാ വ്യവസായ മേഖലകളും ജൂണില്‍ മൂന്ന് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മോണ്‍സ്റ്റര്‍ എംപ്ലോയ്മെന്റ് ഇന്‍ഡക്സിന്റെ (എംഇഐ) റിപ്പോര്‍ട്ട് പ്രകാരം ജൂൺ സൂചിക 279 ൽ ആയപ്പോൾ കഴിഞ്ഞ വർഷം ഇത് 271 ൽ ആയിരുന്നു. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്ഐ), ട്രാവല്‍ ആന്‍ഡ് ടൂറിസം, കെമിക്കല്‍ വ്യവസായങ്ങള്‍ എന്നെ മേഖലകളിൽ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് നിയമനം വര്‍ധിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, ഹരിത ഊര്‍ജമേഖല, സസ്റ്റയ്‌നബിള്‍ ഫിനാന്‍സ് എന്നീ മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ […]


മുംബൈ: ഇന്ത്യയിലെ എല്ലാ വ്യവസായ മേഖലകളും ജൂണില്‍ മൂന്ന് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മോണ്‍സ്റ്റര്‍ എംപ്ലോയ്മെന്റ് ഇന്‍ഡക്സിന്റെ (എംഇഐ) റിപ്പോര്‍ട്ട് പ്രകാരം ജൂൺ സൂചിക 279 ൽ ആയപ്പോൾ കഴിഞ്ഞ വർഷം ഇത് 271 ൽ ആയിരുന്നു.

ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്ഐ), ട്രാവല്‍ ആന്‍ഡ് ടൂറിസം, കെമിക്കല്‍ വ്യവസായങ്ങള്‍ എന്നെ മേഖലകളിൽ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് നിയമനം വര്‍ധിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, ഹരിത ഊര്‍ജമേഖല, സസ്റ്റയ്‌നബിള്‍ ഫിനാന്‍സ് എന്നീ മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.

'ഇന്ത്യന്‍ തൊഴില്‍ വിപണി, ഹരിതവിപ്ലവത്തിന്റെ പിന്‍ബലത്തില്‍ പുതിയ വിഭാഗങ്ങള്‍ക്കൊപ്പം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ കഠിനമായ കാലഘട്ടത്തില്‍ സാങ്കേതികവിദ്യ പ്രാപ്തമാക്കിയ വ്യവസായങ്ങള്‍ കൂടുതല്‍ വളര്‍ച്ച നേടുന്നതും നവീകരിക്കുന്നതും ഞങ്ങള്‍ കാണുന്നു. ഇത് ഇന്ത്യ കൂടുതല്‍ ഡിജിറ്റല്‍-തകര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ വളരെ പ്രോത്സാഹജനകമാണ്.' മോണ്‍സ്റ്റര്‍ഡോട്ട്‌കോം സിഇഒ ശേഖര്‍ ഗരിസ പറഞ്ഞു.

മെട്രോ നഗരങ്ങളില്‍ മുംബൈ 23 ശതമാനത്തിന്റെ പരമാവധി വളര്‍ച്ച രേഖപ്പെടുത്തി. രണ്ടാം നിര നഗരങ്ങളിൽ കോയമ്പത്തൂര്‍ 19 ശതമാനം ഉയര്‍ന്നു.

മെട്രോ നഗരങ്ങളായ ഹൈദരാബാദ് 15 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍, ഡല്‍ഹി-എന്‍സിആര്‍ 13 ശതമാനവും, അഹമ്മദാബാദ് 11 ശതമാനവും വളര്‍ച്ച നേടി. അതേസമയം ചെന്നൈ 8 ശതമാനവും പൂനെ ഒന്‍പത് ശതമാനവും നിയമനങ്ങളില്‍ വര്‍ധന വന്നു. ബംഗളൂരുവില്‍ നാല് ശതമാനം നിയമന വളര്‍ച്ചയാണ് നേടിയാണ്.