image

5 July 2022 4:45 AM GMT

Banking

5,000 കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശത്തെ എതിര്‍ത്ത് ബ്രിട്ടാനിയയുടെ ഓഹരിയുടമകള്‍

James Paul

5,000 കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശത്തെ എതിര്‍ത്ത് ബ്രിട്ടാനിയയുടെ ഓഹരിയുടമകള്‍
X

Summary

 ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ ഓഹരിയുടമകള്‍ 5,000 കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശത്തെ എതിര്‍ത്ത് വാര്‍ഷിക പൊതുയോഗത്തില്‍ വോട്ട് ചെയ്തു.  നിക്ഷേപം നടത്താനും, വായ്പകള്‍ നല്‍കാനും, 5,000 കോടി രൂപ വരെ ഗ്യാരൻറിക്കുമുള്ള  അധികാരം ബോര്‍ഡിന് നല്‍കുന്ന പ്രമേയത്തിനെതിരെയാണ് കഴിഞ്ഞയാഴ്ച്ച നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകള്‍ വോട്ട് ചെയ്ത്തത്. കമ്പനി ആക്ട് പ്രകാരം സ്‌പെഷ്യല്‍ പ്രമേയങ്ങള്‍ പാസാകാന്‍ വന്‍ ഭൂരിപക്ഷത്തിന്റെ അംഗീകാരം വേണം. അതായച് 75 ശതമാനത്തോളം അംഗീകാരം വേണം. എന്നാല്‍, ഇവിടെ വോട്ട് ചെയ്ത 19.60 കോടി പേരില്‍ […]


ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ ഓഹരിയുടമകള്‍ 5,000 കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശത്തെ എതിര്‍ത്ത് വാര്‍ഷിക പൊതുയോഗത്തില്‍ വോട്ട് ചെയ്തു. നിക്ഷേപം നടത്താനും, വായ്പകള്‍ നല്‍കാനും, 5,000 കോടി രൂപ വരെ ഗ്യാരൻറിക്കുമുള്ള അധികാരം ബോര്‍ഡിന് നല്‍കുന്ന പ്രമേയത്തിനെതിരെയാണ് കഴിഞ്ഞയാഴ്ച്ച നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകള്‍ വോട്ട് ചെയ്ത്തത്.
കമ്പനി ആക്ട് പ്രകാരം സ്‌പെഷ്യല്‍ പ്രമേയങ്ങള്‍ പാസാകാന്‍ വന്‍ ഭൂരിപക്ഷത്തിന്റെ അംഗീകാരം വേണം. അതായച് 75 ശതമാനത്തോളം അംഗീകാരം വേണം. എന്നാല്‍, ഇവിടെ വോട്ട് ചെയ്ത 19.60 കോടി പേരില്‍ നിന്നും 73.35 ശതമാനം ഭൂരിപക്ഷം നേടാനെ കഴിഞ്ഞുള്ളു. പൊതു സ്ഥാപനങ്ങളും, പൊതു ഇതര സ്ഥാപനങ്ങളും യഥാക്രമം 71.13 ശതമാനം, 70.86 ശതമാനം എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ പ്രമോട്ടര്‍മാര്‍ 100 ശതമാനവും പ്രമേയത്തെ അംഗീകരിക്കുകയാണ് ചെയ്തത്. കമ്പനി ചെയര്‍മാന്‍ നുസ്ലി വാഡിയയുടെ പ്രതിഫലം, സ്വതന്ത്ര ഡയറക്ടറായി കെകി ഇലാവിയയെ പുനര്‍ നിയമിക്കുന്നത് തുടങ്ങിയ പ്രമേയങ്ങള്‍ക്ക് അംഗങ്ങളെല്ലാം അംഗീകാരം നല്‍കി. 2021-22 ലെ എല്ലാ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കും നല്‍കേണ്ട മൊത്തം വാര്‍ഷിക പ്രതിഫലത്തിന്റെ 50 ശതമാനത്തിലധികം ആയിരുന്നു വാഡിയയുടെ പ്രതിഫലമായ 7.33 കോടി രൂപ. റൊട്ടേഷന്‍ വഴി വിരമിക്കുന്ന നെസ് എന്‍ വാഡിയയുടെ സ്ഥാനത്ത് ഒരു ഡയറക്ടറെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രമേയങ്ങള്‍ ആവശ്യമായ ഭൂരിപക്ഷത്തോടെ പാസാക്കി.